Kerala Assembly Election 2026: സമയം കഴിഞ്ഞു, ഇതുവരെ കിട്ടിയത് 1269 നാമനിർദ്ദേശ പത്രികകൾ, 26 ന് അറിയാം യഥാർത്ഥ തിരഞ്ഞെടുപ്പു ചിത്രം

Assembly Election 2026 deadline for nomination submission: പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള ആദ്യഘട്ട പരിശീലനം നാളെ മുതൽ മാർച്ച് 29 വരെ നടക്കും. പോളിങ് ഉദ്യോഗസ്ഥർക്കായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പരിശീലന കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. തപാൽ ബാലറ്റിന് അപേക്ഷിക്കാൻ പൊലീസുകാർക്ക് 7 ദിവസം വരെ സമയം അനുവദിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.

Kerala Assembly Election 2026: സമയം കഴിഞ്ഞു, ഇതുവരെ കിട്ടിയത് 1269 നാമനിർദ്ദേശ പത്രികകൾ, 26 ന് അറിയാം യഥാർത്ഥ തിരഞ്ഞെടുപ്പു ചിത്രം

പ്രതീകാത്മക ചിത്രം

Published: 

23 Mar 2026 | 05:13 PM

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1269 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്. ഇതോടെ തിരഞ്ഞെടുപ്പ് ഗോദയിലെ അന്തിമ ചിത്രം തെളിയും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആറ് പ്രവൃത്തിദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാൻ ലഭിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ പത്രിക സമർപ്പണ വേളയിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. അതേസമയം, വോട്ടെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ ബാലറ്റിനുള്ള ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വേഗത്തിലാക്കി.

പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള ആദ്യഘട്ട പരിശീലനം നാളെ മുതൽ മാർച്ച് 29 വരെ നടക്കും. പോളിങ് ഉദ്യോഗസ്ഥർക്കായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പരിശീലന കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. തപാൽ ബാലറ്റിന് അപേക്ഷിക്കാൻ പൊലീസുകാർക്ക് 7 ദിവസം വരെ സമയം അനുവദിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വാക്പോരും മുറുകുകയാണ്. സംസ്കാരത്തെക്കുറിച്ചുള്ള ഡോ. തോമസ് ഐസക്കിന്റെ പരാമർശത്തിന് രമേഷ് പിഷാരടി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായിക്കഴിഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Supplyco Onam 2026 Turnover: 35 ദിവസം കൊണ്ട് 422 കോടി! സപ്ലൈകോ ഓണം വിപണിയിൽ റെക്കോർഡ് വിറ്റു വരവ്
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി