Peravoor Constituency Election 2026: കെ.കെ. ശൈലജ v/s സണ്ണി ജോസഫ്: പേരാവൂരിൽ ആവേശപ്പോരാട്ടം; മലയോരം ആർക്കൊപ്പം?

Kerala Peravoor Election 2026: സണ്ണി ജോസഫിന് എതിരാളിയായി കെ.കെ. ശൈലജയെ രംഗത്തിറക്കാന്‍ സിപിഎം തീരുമാനിച്ചതോടെ, നിയമസഭ തിരഞ്ഞെടുപ്പില്‍ 'ഹൈ വോള്‍ട്ടേജ്' പോരാട്ടം നടക്കുന്ന മണ്ഡലമായി പേരാവൂര്‍ മാറിയിരിക്കുകയാണ്.

Peravoor Constituency Election 2026: കെ.കെ. ശൈലജ v/s സണ്ണി ജോസഫ്: പേരാവൂരിൽ ആവേശപ്പോരാട്ടം; മലയോരം ആർക്കൊപ്പം?

സണ്ണി ജോസഫ്, കെ.കെ. ഷൈലജ

Published: 

04 Mar 2026 | 08:25 PM

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് എതിരാളിയായി മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ രംഗത്തിറക്കാന്‍ സിപിഎം തീരുമാനിച്ചതോടെ, നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ‘ഹൈ വോള്‍ട്ടേജ്’ പോരാട്ടം നടക്കുന്ന മണ്ഡലമായി പേരാവൂര്‍ മാറിയിരിക്കുകയാണ്. കരുത്തരായ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടുമ്പോള്‍ മലയോര മേഖലയിലെ വോട്ടര്‍മാരുടെ മനസ് ഇത്തവണ ആര്‍ക്കൊപ്പമാകുമെന്ന് അപ്രവചനാതീതമാണ്.

ഏറെ രാഷ്ട്രീയ സവിശേഷതകള്‍ നിറഞ്ഞ മണ്ഡലമാണ് പേരാവൂര്‍. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയെന്ന് ഒരു കാലത്ത് കരുതിയിരുന്ന മണ്ഡലം. എന്നാല്‍ കെകെ ശൈലജയിലൂടെ 2006-ല്‍ ഇടതുപക്ഷം പിടിച്ചെടുത്തിരുന്നു. ഇത്തവണ ശൈലജയിലൂടെ 2006 ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി ക്യാമ്പ്.

എന്നാല്‍ 2011-ല്‍ പേരാവൂര്‍ വീണ്ടും വലത്തേക്ക് ചാഞ്ഞു. ശൈലജയെ തോല്‍പിച്ച് സണ്ണി ജോസഫാണ് പേരാവൂരിനെ വീണ്ടും യുഡിഎഫിന് സമ്മാനിച്ചത്. 2011 മുതല്‍ തുടര്‍ച്ചയായി വിജയങ്ങള്‍ സമ്മാനിച്ച് പേരാവൂര്‍ സണ്ണിക്കൊപ്പം ഉറച്ചു നിന്നു. കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതും ഈ കണക്കുകളാണ്.

പേരാവൂരിന്റെ ചിത്രം

കുടിയേറ്റ കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനം ഈ മണ്ഡലത്തിലുണ്ട്. സഭകളുടെ നിലപാടും ഇവിടെ പ്രധാനമാണ്. വന്യജീവി ആക്രമണങ്ങള്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മണ്ഡലം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്.

യുഡിഎഫിന്റെ ആത്മവിശ്വാസം

കെകെ ശൈലജ 2006-ല്‍ നടത്തിയ അട്ടിമറി മാറ്റനിര്‍ത്തിയാല്‍, എല്ലാക്കാലവും യുഡിഎഫിനൊപ്പം പാറ പോലെ ഉറച്ചുനിന്നതാണ് പേരാവൂരിന്റെ ചരിത്രം. സംസ്ഥാനത്തൊട്ടാകെ ഇടതുതരംഗം ആഞ്ഞുവീശിയ 2021-ലും പേരാവൂര്‍ യുഡിഎഫിനൊപ്പം നിന്നു.

ഇപ്പോള്‍ കെപിസിസിയുടെ അധ്യക്ഷന്‍ കൂടിയാണ് സണ്ണി ജോസഫ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സണ്ണി ജോസഫിന് മന്ത്രിസഭയില്‍ സുപ്രധാന പദവി ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതു തന്നെയാകാം യുഡിഎഫിന്റെ പ്രചരണായുധവും. സണ്ണി ജോസഫിന്റെ വ്യക്തിബന്ധവും യുഡിഎഫിന് പ്രതീക്ഷകള്‍ സമ്മാനിക്കുന്നു.

എല്‍ഡിഎഫിന്റെ പ്രതീക്ഷ

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി തോറ്റെങ്കിലും, സണ്ണി ജോസഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി തോറ്റെങ്കിലും, സണ്ണി ജോസഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടുണ്ട്. 2011-ല്‍ 3440 വോട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. 2016-ല്‍ ഇത് 7989 വോട്ടുകളായി വര്‍ധിച്ചു. 2021-ല്‍ 3172 വോട്ടുകളായി ഭൂരിപക്ഷം കുറഞ്ഞു.

ആഞ്ഞുപിടിച്ചാല്‍ പേരാവൂര്‍ ഒപ്പം പോരുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. മത്സരിക്കുന്നത് കെകെ ശൈലജ കൂടിയാകുമ്പോള്‍ അത് സാധ്യമാകുമെന്ന് തന്നെയാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. ഇടതുമുന്നണി തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലെത്തിയാല്‍ ശൈലജയാകും മുഖ്യമന്ത്രിയെന്ന തരത്തില്‍ സൈബറിടങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.

Also Read: Piravom Constituency Election 2026: പിറവം പിടിക്കാൻ പടയൊരുക്കം; അനൂപ് ജേക്കബിന് മൂന്നാമൂഴം; ഇടതുമുന്നണി ആരെയിറക്കും?

അത്തരം ചര്‍ച്ചകള്‍ ഇപ്പോള്‍ കാണുന്നില്ലെങ്കിലും, അതൊരു പ്രചാരണ തന്ത്രമായി എല്‍ഡിഎഫ് മണ്ഡലത്തില്‍ പുറത്തെടുത്തേക്കാം. ശൈലജയുടെ ജനപ്രീതിയും ഇടതു ക്യാമ്പിന് പ്രതീക്ഷ പകരുന്നു. ശൈലജയ്ക്ക് പാര്‍ട്ടിക്കപ്പുറമുള്ള വോട്ടുകള്‍ കൂടി സമാഹരിക്കാനാകുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.

ആരു തോറ്റാലും നാണക്കേട്‌

ഏത് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാലും അതത് മുന്നണികള്‍ക്ക് അത് ആഘാതമാകും. കെപിസിസി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫ് പരാജയപ്പെട്ടാല്‍ യുഡിഎഫിന് അത് കനത്ത പ്രഹരമാകുമെന്നുറപ്പ്. എല്‍ഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സിപിഎമ്മിന്റെ ജനപ്രിയ മുഖങ്ങളിലൊന്നാണ് കെകെ ശൈലജ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശൈലജയ്ക്ക്, പേരാവൂരിലും തോല്‍വി വഴങ്ങേണ്ടി വന്നാല്‍ രാഷ്ട്രീയി ജീവിതത്തില്‍ അത് കനത്ത തിരിച്ചടിയാകും.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്