AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

LDF Election Manifesto: കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്; ക്ഷേമപെന്‍ഷന്‍ 3000; എല്‍ഡിഎഫ് പ്രകടനപത്രികയില്‍ 60 ഇന പരിപാടികള്‍

LDF releases manifesto for Kerala Assembly elections 2026: എല്‍ഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്.. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുമെന്നാണ് വാഗ്ദാനം. 60 ഇന പരിപാടികള്‍ പത്രികയില്‍ ഉള്‍പ്പെടു. കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ജോലി തുടങ്ങിയ വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തി

LDF Election Manifesto: കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്; ക്ഷേമപെന്‍ഷന്‍ 3000; എല്‍ഡിഎഫ് പ്രകടനപത്രികയില്‍ 60 ഇന പരിപാടികള്‍
LDF Election ManifestoImage Credit source: facebook.com/CPIMKerala
Jayadevan AM
Jayadevan AM | Edited By: Arun Nair | Updated On: 27 Apr 2026 | 08:56 AM

കോഴിക്കോട്: വമ്പന്‍ വാഗ്ദാനങ്ങളുമായി എല്‍ഡിഎഫിന്റെ പ്രകടനപത്രിക. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളായാണ് ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കിയത്. ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുമെന്നാണ് വാഗ്ദാനം. 60 ഇന പരിപാടികള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ജോലി, കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യപരിരക്ഷ തുടങ്ങിയ വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ അധ്യയന വര്‍ഷം അറുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കും. പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും. സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും ജോലി ലഭ്യമാക്കും. കേവല ദാരിദ്ര്യം ഇല്ലാതാക്കും. ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്ന് അവരെ കരകയറ്റും. അഭ്യസ്ഥ വിദ്യരുടെ സംരഭങ്ങള്‍ക്ക് പലിശ രഹിത വായ്പയും എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നു.

കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ ഉറപ്പാക്കും. ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പിലാക്കും. അതിവേഗ തെക്ക്-വടക്ക് റെയില്‍പാതയ്ക്ക് വേണ്ടിയുള്ള ശ്രമം തുടരും. യുവജനങ്ങളുടെ പുതിയ സംരഭങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. കുടുംബശ്രീ വഴി ഇരുപത് ലക്ഷം വീട്ടമ്മമാര്‍ക്ക് പ്രാദേശിക തൊഴിലുകള്‍ ഉറപ്പാക്കുമെന്നും ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നു.

Also Read: Kerala Assembly Election 2026: കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1,000, പെന്‍ഷന്‍ 3,000; യുഡിഎഫ് പ്രകടന പത്രിക പുറത്ത്

നെല്ലിന്റെ തറവില 35 രൂപയായി വര്‍ധിപ്പിക്കും. നാളികേരം-45, റബര്‍-300 എന്നിങ്ങനെയും തറവില വര്‍ധിപ്പിക്കും. സമുദ്ര പരിഷ്‌കാരം നടപ്പിലാക്കും. അഞ്ച് വര്‍ഷം കൊണ്ട് പശ്ചാത്തല മേഖലയില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകും. ലൈഫ് മിഷനിലൂടെ അവശേഷിക്കുന്ന കുടുംബങ്ങള്‍ക്കും വീട് ഉറപ്പാക്കും. കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കി മാറ്റും. കോഴിക്കോട്ടും, തിരുവനന്തപുരത്തും മെട്രോ റെയില്‍ നടപ്പിലാക്കും.

ലോകോത്തര ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കും. വ്യവസായ ടൗണ്‍ഷിപ്പ് അതോറിറ്റിക്ക് രൂപം നല്‍കും. ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂര്‍ മേഖലകളിലേക്കും കൊച്ചി വാട്ടര്‍ മെട്രോ വ്യാപിപ്പിക്കും. കാരുണ്യ പദ്ധതിയില്‍ പരിധിയില്ലാത്ത ആനുകൂല്യം ലഭ്യമാക്കും. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ജീവജലം -കേരളം കാമ്പയിന്‍ നടപ്പിലാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

ചവറ-കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍ ആരംഭിക്കും. ഒട്ടനവധി ചെറുകിട പാര്‍ക്കുകളും ജോബ് സെന്ററുകളും എല്ലാ ജില്ലകളിലും നടപ്പിലാക്കും. പൊതുമേഖലയെ വിപുലപ്പെടുത്തും. അഞ്ച് കോടി ആഭ്യന്തര ടൂറിസ്റ്റുകളെയും, 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെയും 2031ല്‍ കേരളത്തിലേക്ക് ആകര്‍ഷിക്കും.

2031-ല്‍ സംസ്ഥാനത്തെ ഉയര്‍ന്ന-ഇടത്തരം വരുമാന രാജ്യത്തിന് തുല്യമായ സമ്പദ്ഘടനയാക്കി മാറ്റും. അഞ്ച് വര്‍ഷത്തിനുള്ളില്‍ വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനം സാധ്യമാക്കും. സാമ്പത്തിക വരുമാനത്തിലെ വര്‍ധനവിന്റെ നേട്ടം കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കുമുണ്ടാകും. തൊഴില്‍ പരിശീലനം കരിക്കുലത്തിന്റെ ഭാഗമാക്കും. വിജ്ഞാന കേരളത്തിന്റെ ഭാഗമായി മെന്റര്‍മാരുടെ സന്നദ്ധസേന രൂപീകരിക്കും. 25000-ത്തോളം കോടി രൂപ അധിക വരുമാനമായി താഴ്ന്ന-ഇടത്തരം കുടുംബങ്ങള്‍ക്ക് ലഭിക്കും. തൊഴിലുറപ്പിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

Follow Us