Kerala Assembly Election 2026 Live : പിഷാരടിയെ തടഞ്ഞതിന് കേസ്, പേരാമ്പ്രയിൽ വിദ്വേഷ പ്രചാരണം; തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച പോലുമില്ല

Kerala Assembly Election 2026 Live Updates : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് ഒരാഴ്ച പോലുമില്ല. മുന്നണികൾ എല്ലാം പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചു. വിവാദങ്ങൾ പേര് കേട്ട് പാലക്കാടും പേരാമ്പ്രായും. മുന്നണികളുടെ പ്രകടന പത്രികയും ചർച്ചയാകുന്നു, ഇതൊക്കെ ലഭിക്കുമോ എന്ന് വോട്ടർമാർ

Kerala Assembly Election 2026 Live : പിഷാരടിയെ തടഞ്ഞതിന് കേസ്, പേരാമ്പ്രയിൽ വിദ്വേഷ പ്രചാരണം; തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച പോലുമില്ല

Kerala Election Live

Edited By: 

Arun Nair | Updated On: 03 Apr 2026 | 10:24 PM

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. വോട്ടെടുപ്പിന് ഇനി ഒരാഴ്ച പോലും സമയമില്ല. അഞ്ച് ദിവസങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുകയും ചെയ്യും. റോഡ് ഷോയും വീട് കയറിയിലുള്ള പ്രാചരണ ചൂടിലാണ് മുന്നണികളും പാർട്ടി പ്രവർത്തകരും. അതേസമയം വിവാദമെന്ന് പേരിൽ പാലക്കാടും പേരാമ്പ്ര മണ്ഡലങ്ങളും വാർത്തക്കോളങ്ങളിൽ നിറയുന്നു.

LIVE NEWS & UPDATES

The liveblog has ended.
  • 03 Apr 2026 07:23 PM (IST)

    Fathima Thahiliya: ഫാത്തിമ തഹിലിയക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

    പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നോട്ടീസ്. മണ്ഡലത്തിലെ മൂന്ന് വ്യക്തികള്‍ ഫാത്തിമയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.

  • 03 Apr 2026 06:50 PM (IST)

    തെലുങ്കാനയിൽ നടക്കാത്ത വാഗ്ദാനങ്ങൾ കേരളത്തിൽ കോൺഗ്രസ്സ് നൽകുന്നു

    തെലുങ്കാനയിൽ നിരവധി വാഗ്ദാനങ്ങൾ കോൺഗ്രസ്സ് നൽകിയിരുന്നെന്നും ഇവയൊന്നും നടപ്പാക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി ..ALSO READ


  • 03 Apr 2026 06:21 PM (IST)

    ‘പോ മോനെ ദിനേശാ’ എന്ന് ബൃന്ദ കാരാട്ട്‌

    കോണ്‍ഗ്രസിനും ബിജെപിക്കും കേരളം പോ മോനേ ദിനേശാ എന്ന സന്ദേശം നല്‍കുമെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

  • 03 Apr 2026 04:49 PM (IST)

    വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് യാതൊരുവിധ നോട്ടീസും ലഭിച്ചിട്ടില്ല – ടി.പി. രാമകൃഷ്ണൻ

    മണ്ഡലത്തിലെ വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് യാതൊരുവിധ നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനറും സ്ഥാനാർത്ഥിയുമായ ടി.പി. രാമകൃഷ്ണൻ. പേരാമ്പ്രയിൽ നടന്ന എൽ.ഡി.എഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഉയർന്നതോടെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

  • 03 Apr 2026 04:00 PM (IST)

    ലവ് ജിഹാദിന് സർക്കാർ കൂട്ടുനിൽക്കുന്നു; ഗുരുതര ആരോപണവുമായി ആർ. ശ്രീലേഖ

    നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ലവ് ജിഹാദ് പോലുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുകയാണെന്നും, വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും ശ്രീലേഖ ആരോപിച്ചു.

  • 03 Apr 2026 03:38 PM (IST)

    പ്രീ പോള്‍ സര്‍വേകള്‍ നിരോധിക്കണമെന്ന് പരാതി

    പ്രീ പോള്‍ സര്‍വേകള്‍ നിരോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‌ പരാതി. കെപിസിസി അംഗം ജെഎസ് അഖിലാണ് പരാതി നല്‍കിയത്.

  • 03 Apr 2026 01:01 PM (IST)

    Perambra Assembly Election Updates : അനൗൺസ്മെൻ്റിനോട് യോജിപ്പില്ല: ടിപി രാമകൃഷ്ണൻ

    പേരാമ്പ്ര അനൗൺസ്മെൻ്റ് വിവാദത്തിൽ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനർഥി ടിപി രാമകൃഷ്ണൻ. ആ അനൗൺസ്മെൻ്റിനോട് യോജിപ്പില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിന് അത്തരമൊരു നിലപാടും ഇല്ലെന്നും എൽഡിഎഫ് കൺവീനറും കൂടിയായ സ്ഥാനാർഥി വ്യക്തമാക്കി

  • 03 Apr 2026 12:57 PM (IST)

    പേരാവൂരിൽ പ്രചാരണത്തിന് മുഖ്യമന്ത്രി

    പേരാവൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ കൈപിടിച്ചുയർത്തി അണികളിൽ ആവേശം വിതറിയാണ് പ്രചാരണം നടക്കുന്നത്. പിന്നാലെ, ശൈലജ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. തീപാറും പോരാട്ടമാണ് പേരാവൂരിൽ ഇത്തവണ നടക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി.

  • 03 Apr 2026 12:13 PM (IST)

    കേരളത്തിൽ എൻഡിഎ ഭരണത്തിൽ വരും; സാബു എം ജേക്കബ്

    കേരളത്തിൽ എൻഡിഎ ഭരണത്തിൽ വരുമെന്ന് 20- 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയാകാൻ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

  • 03 Apr 2026 11:55 AM (IST)

    മുഖ്യമന്ത്രിയെ പിന്നെ തീരുമാനിക്കാം

    യുഡിഎഫിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം.

  • 03 Apr 2026 10:57 AM (IST)

    പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം; ടിപി രാമകൃഷ്ണന് നോട്ടീസ്

    പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിൻ്റെ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ അനൗൺസ്മെൻ്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്. മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്.

  • 03 Apr 2026 10:17 AM (IST)

    വാഗ്ദാനങ്ങള്‍ പാലിക്കുമോ?

    വമ്പന്‍ വാഗ്ദാനങ്ങളുമായാണ് എല്‍ഡിഎഫും യുഡിഎഫും തങ്ങളുടെ പ്രകടന പത്രികകള്‍ പുറത്തിറക്കിയിരിക്കുന്നത്. വിവിധ മേഖലകളെ ലക്ഷ്യം വെച്ചുള്ള…Read More

  • 03 Apr 2026 09:21 AM (IST)

    പോലീസിന്റെ നടപടി ശരിയല്ല

    പേരാമ്പ്രയിലെ വിദ്വേഷ പ്രചാരണത്തില്‍ കേസെടുക്കാത്ത പോലീസ് നടപടി ശരിയല്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയ. നേരത്തെ തയാറാക്കിയ അനൗണ്‍സ്‌മെന്റ് റെക്കോഡ് ചെയ്തത് നടുവണ്ണൂരിലെ സ്‌റ്റോഡിയോയില്‍ നിന്നാണ്. നൂര്‍ബി റഷീദിന്റെ കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും തെഹ്ലിയ.

  • 03 Apr 2026 08:59 AM (IST)

    പിഷാരടിയെ തടഞ്ഞവർക്കെതിരെ കേസ്

    പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞ സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. പാലക്കാട് നഗരസഭയിലെ ബിജെപി അംഗമായ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിന്ധു അടക്കം മൂന്നുപേർക്കെതിരെയാണ് ടൗൺ പോലീസ് കേസ് എടുത്തത്. Read More

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്