Kerala Assembly Election 2026 Live Updates : കഷ്ടിച്ച് രണ്ടാഴ്ച, തിരഞ്ഞെടുപ്പിൽ അറിയേണ്ടതെല്ലാം
തിരഞ്ഞെടുപ്പ് ഗോദയിലെ അവസാന വട്ട മിനുക്ക് പണികളും രണ്ടാം ഘട്ട പ്രചാരണവും കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ് പാർട്ടികൾ. മണ്ഡലങ്ങളിൽ പലതിലും ഉയരുന്ന വിവാദങ്ങളും ഇത്തവണ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമ്പോൾ, സ്ഥാനാർത്ഥികൾക്ക് ലഭിച്ച ചിഹ്നങ്ങളുടെ കാര്യത്തിലും അൽപ്പം തർക്കം പലയിടത്തും ഉയരുന്നുണ്ട്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രധാന അപ്ഡേറ്റുകളും വിശദാംശങ്ങളും ഇവിടെ വായിക്കാം.
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. കൃത്യമായി പറഞ്ഞാൽ രണ്ടാഴ്ച . അവസാന വട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും. പ്രചാരണത്തിന് സമയക്കുറവുണ്ട് എന്ന പരാതിയുണ്ടെങ്കിലും പരമാവധി സ്ഥലങ്ങളെയും ആളുകളെയും കണ്ട് തീർക്കുക എന്ന ലക്ഷ്യവും സ്ഥാനാർത്ഥികൾക്കുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം ഘട്ട പ്രചാരണം വേഗത്തിലാക്കുകയാണ് മുന്നണികൾ. മണ്ഡലങ്ങളിൽ പലതിലും ഉയരുന്ന വിവാദങ്ങളും ഇത്തവണ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമ്പോൾ, സ്ഥാനാർത്ഥികൾക്ക് ലഭിച്ച ചിഹ്നങ്ങളുടെ കാര്യത്തിലും അൽപ്പം തർക്കം പലയിടത്തും ഉയരുന്നുണ്ട്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രധാന അപ്ഡേറ്റുകളും വിശദാംശങ്ങളും ഇവിടെ പരിശോധിക്കാം.
LIVE NEWS & UPDATES
-
തൃശൂർ പൂരപ്പറമ്പിൽ മോദി തരംഗം; ഞായറാഴ്ച റോഡ് ഷോ, എൻഡിഎ പ്രചാരണത്തിന് ആവേശം
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി വൈകിട്ട് സ്വരാജ് റൗണ്ടിൽ നടക്കുന്ന വമ്പിച്ച റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. പത്മജ വേണുഗോപാൽ (തൃശൂർ), കെ.കെ. അനീഷ് കുമാർ (മണലൂർ) തുടങ്ങിയ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. Read more
-
പൂഞ്ഞാർ തിരിച്ചുപിടിക്കാൻ സജി ജോസഫ്; ഫാം ടൂറിസവും കാർഷിക വികസനവും പ്രധാന വാഗ്ദാനങ്ങൾ
വന്യജീവി ശല്യവും വികസന മുരടിപ്പും പ്രധാന ചർച്ചാവിഷയമാകുന്ന പൂഞ്ഞാർ നിയസഭാ മണ്ഡലത്തിൽ വിജയപ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാർത്ഥി എം.ജെ. സെബാസ്റ്റ്യൻ. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ വികസനത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ വോട്ടർമാർ. പൂഞ്ഞാറിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഫാം ടൂറിസം പദ്ധതികൾ നടപ്പിലാക്കും. ഇതിലൂടെ നാട്ടിലെ യുവതലമുറയ്ക്ക് തൊഴിൽ സ്ഥിരതയും മികച്ച വരുമാനവും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ കോട്ടയായ പൂഞ്ഞാർ ഇത്തവണ ഉറപ്പായും തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. വന്യജീവി ശല്യം നേരിടുന്ന മലയോര ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.
-
പാർട്ടി പൊതുയോഗത്തിൽ കുഞ്ഞിനെ കളിപ്പിച്ച് കാഴ്ചക്കാരിയായി ആര്യാ രാജേന്ദ്രൻ, പ്രചാരത്തിലും റോളില്ല
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി സി.പി.എം അവതരിപ്പിച്ച ആര്യ രാജേന്ദ്രനെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്ന് പാർട്ടി അകറ്റിനിർത്തുന്നതായി സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ഇപ്പോൾ നിയമസഭാ പ്രചാരണ പരിപാടികളിലും ആര്യയ്ക്ക് കാര്യമായ റോൾ നൽകുന്നില്ല എന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. Read more
-
രാഷ്ട്രീയ ചെറ്റത്തരം ഞങ്ങൾക്കില്ല’; വി.ഡി. സതീശന് മുഖ്യമന്ത്രിയുടെ മറുപടി
ആർഎസ്എസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സതീശന്റേത് ശുദ്ധ അസംബന്ധമാണെന്നും ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി ‘രാഷ്ട്രീയ ചെറ്റത്തരം’ കാണിക്കുന്ന പതിവ് ഇടതുപക്ഷത്തിനില്ലെന്നും അദ്ദേഹം തൃശ്ശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂരിൽ ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നത് കോൺഗ്രസ് നേതാക്കളാണെന്ന് കെ. സുധാകരനെ പരോക്ഷമായി പരാമർശിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇഎംഎസിനെയും എകെജിയെയും തോൽപ്പിക്കാൻ കോൺഗ്രസ് ജനസംഘവുമായി കൈകോർത്ത ചരിത്രം മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. ആർഎസ്എസിന്റെ വധഭീഷണി നേരിട്ടാണ് താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതെന്നും കാലം മാറിയപ്പോൾ എന്ത് നുണയും പ്രചരിപ്പിക്കാമെന്ന നിലയിലാണ് പ്രതിപക്ഷമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
-
ഗുരുവായൂരിലെ ഹിന്ദു എംഎൽഎ; ഗോപാലകൃഷ്ണന്റെ വീഡിയോ ഗുരുതര സ്വഭാവമുള്ളതെന്ന് ഹൈക്കോടതി
ബിജെപി നേതാവും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി ഗോപാലകൃഷ്ണന്റെ വിവാദ വീഡിയോക്കെതിരെ ഹൈക്കോടതി. വീഡിയോ ഗുരുതര സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷണം. ഗുരുവായൂരിൽ ഒരു ഹിന്ദു എംഎൽഎ വേണമെന്നായിരുന്നു വിവാദമായ വീഡിയോയിൽ ഗോപാലകൃഷ്ണന്റെ പരാമർശം.
-
ആരാണ് കോൺഗ്രസ്സിൻ്റെ ക്രൗഡ് പുള്ളർ
-
അത്രയ്ക്ക് ചെറ്റത്തരം ഞങ്ങള്‍ ചെയ്യില്ല
ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം ഞങ്ങള്‍ക്ക് കാണിക്കാറില്ലെന്ന് പ്രതിപക്ഷ നേതാവിന് മറുപടി കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ പ്രധാന ടാര്‍ഗറ്റ് താനാണെന്ന അസംബന്ധം പറയാന്‍ വിഡി സതീശന് മടിയില്ലെന്നും മുഖ്യമന്ത്രി. എല്‍ഡിഎഫ് ആര്‍എസ്എസുമായി ചേര്‍ന്ന് മത്സരിച്ചുവെന്ന പരാമര്‍ശത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
-
കായംകുളത്ത് വോട്ട് തേടി തരൂർ
സിപിഎം – ബിജെപി ഡീൽ ആരോപണം ഉയർത്തി എഐസിസി അംഗം ശശി തരൂർ എംപിയും രംഗത്ത്. കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ശശി തരൂർ സിപിഎമ്മിനെതിരെ ഡീൽ ആരോപണം ഉയർത്തിയത്.
-
വോട്ടർമാരാണ് പുലികൾ, അവർ മറുപടി പറയും; കടകംപള്ളി സുരേന്ദ്രൻ
സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ അയ്യപ്പന്‍റെ പുലി പിടിക്കുമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത് ചന്ദ്ര പ്രസാദിന്‍റെ ആക്ഷേപത്തിന് മറുപടി. വോട്ടർമാരാണ് പുലികൾ. അവർ മറുപടി പറയും. ഒരു ദുഷ്പ്രചരണവും ഏൽക്കില്ല. കായ്ഫലമുള്ള വ്യക്ഷത്തിലെറിയാനാണ് എല്ലാവ്രര്‍ക്കും താൽപര്യമെന്നും കടകംപള്ളി പറഞ്ഞു.
-
ഭാര്യയോട് മത്സരിക്കരുതെന്ന് ഭർത്താവ് പറയണമെന്നല്ലേ വിമർശനങ്ങളുടെ ധ്വനി, അത് സ്ത്രീവിരുദ്ധമല്ലേ? എംവി ഗോവിന്ദൻ
ഭാര്യ പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങൾക്കെതിരെ എംവി ഗോവിന്ദൻ. ഭാര്യയോട് മത്സരിക്കരുതെന്ന് ഭർത്താവ് പറയണമെന്നല്ലേ വിമർശനങ്ങളുടെ ധ്വനി അത് സ്ത്രീവിരുദ്ധമല്ലേ എന്ന് എംവി ഗോവിന്ദൻ ചോദിച്ചു.
-
തിരഞ്ഞെടുപ്പ് എന്ന്?
മിക്കവാറും ആളുകൾക്കും തിരഞ്ഞെടുപ്പ് തീയ്യതി സംബന്ധിച്ച് ചില സംശയങ്ങളുണ്ടാവും. ഏപ്രിൽ 9-നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഏപ്രിൽ 9-നും ആയിരിക്കും.
-
ജി സുധാകരനെതിരെ ബിജെപി
5,000 ബിജെപി വോട്ടുകിട്ടുമെന്ന അമ്പലപ്പുഴ മണ്ഡലം യുഡിഎഫ് സ്വതന്ത്രൻ ജി സുധാകരന്റെ പരാമർശത്തിനെതിരേ രൂക്ഷവിമർശവുമായി ബിജെപി. സുധാകരൻ ഉണ്ടയില്ലാവെടി പൊട്ടിക്കുകയാണെന്ന് ബിജെപി നോർത്ത് ജില്ലാ സെക്രട്ടറി പികെ ബിനോയ് പരിഹസിച്ചു.
-
നാല് അപരൻമാരാണ് എനിക്കെതിരെ
നാല് അപരൻമാരെയാണ് തനിക്കെതിരെ നിർത്തിയിരിക്കുന്നതെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ. .യുദ്ധമുഖത്ത് ഡമ്മികളെ മുന്നിൽ നിർത്തിയുള്ള ശീലം പിവി അൻവറിനില്ലെന്നും തൻ്റെ പോസ്റ്റിൽ അൻവർ പറയുന്നു.
-
എൽഡിഎഫിൽ ആശങ്ക, പ്രചാരണം രണ്ടാം ഘട്ടം
എൽഡിഎഫിൽ ചിഹ്നം നൽകിയതിൽ ആശങ്ക. പലർക്കും ഇത്തവണ പഴയ ചിഹ്നങ്ങൾ നഷ്ടമായിട്ടുണ്ട് വായിക്കാം. ALSO READ
-
ഒടുവിൽ ആസിഫലിയും
നടൻ ആസിഫലിയുടെ പേരിൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സാമൂഹിക മാധ്യമങ്ങളിൽ നയിക്കുന്ന വർഗീയ പ്രചാരണമാണ് എറ്റവും ഒടുവിലെ വാർത്ത. വായിക്കാം : READ MORE
Published On - Mar 27,2026 7:29 AM