LDF Exit Poll Results 2026: എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടായേക്കില്ല; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

LDF Kerala Assembly Election Exit Poll Results 2026 in Malayalam: എല്‍ഡിഎഫ് 55 മുതല്‍ 65 വരെ സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം. ആക്‌സിസ് മൈ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 5 ശതമാനം വോട്ട് വ്യത്യാസമാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ളത്. എല്‍ഡിഎഫ് 39 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ യുഡിഎഫ് 44 ശതമാനം വോട്ടുകള്‍ സ്വന്തമാക്കും. എന്‍ഡിഎയ്ക്ക് 144 ശതമാനം വോട്ടുകളും പ്രവചിക്കുന്നുണ്ട്.

LDF Exit Poll Results 2026: എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടായേക്കില്ല; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

എല്‍ഡിഎഫ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Updated On: 

29 Apr 2026 | 07:53 PM

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടായേക്കില്ലെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. യുഡിഎഫ് കേരളത്തെ മുന്നോട്ട് നയിക്കുമെന്നാണ് ടൈംസ് നൗ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണത്തുടര്‍ച്ച പ്രതീക്ഷ എല്‍ഡിഎഫ് മുന്നണിക്ക് കനത്ത തിരിച്ചടി സമ്മാനിച്ചാണ് എക്‌സിറ്റ് പോളുകളുടെ വരവ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ടത് പോലുള്ള തിരിച്ചടി നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തേടിയെത്തിയേക്കാം.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

എല്‍ഡിഎഫ് 55 മുതല്‍ 65 വരെ സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം. ആക്‌സിസ് മൈ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 5 ശതമാനം വോട്ട് വ്യത്യാസമാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ളത്. എല്‍ഡിഎഫ് 39 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ യുഡിഎഫ് 44 ശതമാനം വോട്ടുകള്‍ സ്വന്തമാക്കും. എന്‍ഡിഎയ്ക്ക് 144 ശതമാനം വോട്ടുകളും പ്രവചിക്കുന്നുണ്ട്.

വോട്ട് വൈബും യുഡിഎഫിന് അനുകൂലമായ പ്രവചനമാണ് നടത്തിയിരിക്കുന്നത്. എല്‍ഡിഎഫിന് 58 മുതല്‍ 68 വരെ സീറ്റുകള്‍ മാത്രമേ നേടാനാകൂ എന്നാണ് പ്രവചനം. എന്നാല്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരം ഉറപ്പിക്കും.ചാണക്യ സ്ട്രാറ്റജീസ് പറയുന്നതും കേവല ഭൂരിപക്ഷം യുഡിഎഫ് നേടുമെന്നാണ്. എല്‍ഡിഎഫ് 58 മുതല്‍ 64 സീറ്റുകള്‍ വരെ നേടിയേക്കാം. 72 മുതല്‍ 80 സീറ്റുകളിലേക്കെത്താന്‍ യുഡിഎഫിന് സാധിക്കും. 1 മുതല്‍ 3 വരെ സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. 39 മുതല്‍ 43 ശതമാനം വരെ വോട്ട് വിഹിതമാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്. 44 മുതല്‍ 46 ശതമാനം വരെ യുഡിഎഫിനും ലഭിച്ചേക്കാം.

ജേര്‍ണോ മിററിന്റെ എക്‌സിറ്റ് പോളിലും യുഎഡിഎഫ് അധികാരത്തിലെത്തുമെന്നാണ്. 55 മുതല്‍ 65 വരെ സീറ്റുകള്‍ മാത്രമേ ഇവരും എല്‍ഡിഎഫിന് പ്രവചിക്കുന്നുള്ളൂ. യുഡിഎഫിനാകട്ടെ 65 മുതല്‍ 80 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. എന്‍ഡിഎയ്ക്ക് അഞ്ച് വരെ സീറ്റുകള്‍ക്കുള്ള സാധ്യതയാണ് മുന്നോട്ടുവെക്കുന്നത്. ടൈംസ് നൗ ജെവിസിയുടെ എക്‌സിറ്റ് പോളും എല്‍ഡിഎഫിന് തിരിച്ചടി സമ്മാനിക്കുന്നു. വെറും 51 മുതല്‍ 61 സീറ്റിലേക്ക് എല്‍ഡിഎഫ് ഒതുങ്ങുമെന്നാണ് പ്രവചനം. എന്നാല്‍ യുഡിഎഫിനാകട്ടെ 72 മുതല്‍ 84 സീറ്റുകള്‍ വരെ യുഡിഎഫിന് നേടാന്‍ സാധിച്ചേക്കാം. മെട്രിക്‌സും ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു. 60 മുതല്‍ 65 സീറ്റുകളിലേക്ക് എല്‍ഡിഎഫ് ഒതുങ്ങാനാണ് സാധ്യത. യുഡിഎഫിന് 70 മുതല്‍ 75 സീറ്റുകള്‍ നേടാനുള്ള സാധ്യതയും പ്രവചനം മുന്നോട്ടുവെക്കുന്നു.

2021ലെ പ്രവചനങ്ങള്‍

2016 ലും 2021 ലും എല്‍ഡിഎഫിനൊപ്പമായിരിക്കും കേരളം എന്നായിരുന്നു എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും പറഞ്ഞിരുന്നത്. എക്‌സിറ്റ് പോളുകള്‍ സത്യമായി പിണറായി സര്‍ക്കാര്‍ രണ്ടുതവണ കേരളം ഭരിച്ചു. എന്നാല്‍ ഇത്തവണ ഇടത് വിട്ടത് വലതിലേക്ക് ചേക്കേറാനുള്ള തിടുക്കത്തിലാണ് കേരളം.

Also Read: Kerala Exit Poll Results 2026: 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം? യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

2021ല്‍ നടന്ന പതിനൊന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആറെണ്ണത്തിലും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം.

84-92
104-120
93-111
72-79
72-80
71-77

എന്നിങ്ങനെയായിരുന്നു കണക്കുകള്‍. ഇതില്‍ ഒരു എക്‌സിറ്റ് പോളില്‍ മാത്രമാണ് യുഡിഎഫ് അധികാരത്തിലേക്ക് എത്തുമെന്ന് പ്രവചിച്ചിരുന്നത്. ഈ ഫലങ്ങള്‍ പ്രവചിച്ചത് പോലെ തന്നെ 99 സീറ്റുകള്‍ നേടി 2021ല്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലേക്കെത്തി.

ഭരണവിരുദ്ധ വികാരം ശക്തമോ?

കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമായുണ്ടെന്ന വിലയിരുത്തലാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും നടത്തുന്നത്. യുവാക്കള്‍ യുഡിഎഫിന് വോട്ട് നല്‍കി എന്ന വിവരവും വിവിധ സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. കേരളം ഇനി യുഡിഎഫിനൊപ്പമാണോ അല്ലെങ്കില്‍ എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കുമോ എന്നറിയാന്‍ മെയ് നാല് വരെ കാത്തിരുന്നേ മതിയാകൂ.

English Summary

The 2026 Kerala Assembly election exit polls are expected to give an early indication of whether the Left Democratic Front (LDF) can retain power or if the United Democratic Front (UDF) will make a comeback. Most pre-poll trends suggest a close contest, while final results will be confirmed on counting day.

Follow Us
Related Stories
UDF Exit Poll Results 2026: ആവേശത്തില്‍ യുഡിഎഫ് ക്യാമ്പ്; ‘തരംഗ’മില്ലാത്തതില്‍ മാത്രം നിരാശ; എക്‌സിറ്റ് പോള്‍ എക്‌സാറ്റാകുമോ?
Kerala Exit Poll Result 2026: കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്നവരുടെ മനസ്സ് ഇടതിനൊപ്പം: എക്സിറ്റ് പോൾ പ്രവചനം
BJP Exit Poll Results 2026: ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയില്ല? എക്സിറ്റ് പോൾ ഫലം ഞെട്ടിക്കുന്നത്
Kerala Exit Poll Results 2026: 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം? യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
Kochi-Mussoorie Travel: കൊച്ചിയില്‍ നിന്ന് മസൂറിയിലേക്ക് പോയാലോ? യാത്ര എന്തെളുപ്പമാണ്‌
Kerala Lottery Result Today: ധനയോ​ഗം ധനലക്ഷ്മിയിലൂടെ നിങ്ങൾക്ക്; ആർക്കാണ് ഇന്നത്തെ ലോട്ടറിയടിച്ചത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്