Kerala Election Counting 2026: കേരളം ഒരുങ്ങി; വോട്ടെണ്ണാന്‍ ഇനി രണ്ട് ദിനം മാത്രം; ആദ്യ ഫലസൂചന എപ്പോള്‍?

Kerala Assembly Election Counting 2026 Details In Malayalam: വോട്ടെണ്ണലിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. ആദ്യ ഫലസൂചന 8.30-ഓടെയും, ഏകദേശ ട്രെന്‍ഡ് 10 മണിയോടെയും വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നു.

Kerala Election Counting 2026: കേരളം ഒരുങ്ങി; വോട്ടെണ്ണാന്‍ ഇനി രണ്ട് ദിനം മാത്രം; ആദ്യ ഫലസൂചന എപ്പോള്‍?

ഒരു പോളിംഗ് ഉദ്യോഗസ്ഥൻ വോട്ടറുടെ വിരലിൽ മഷി പുരട്ടുന്നു

Updated On: 

02 May 2026 | 07:13 AM

തിരുവനന്തപുരം, 2-5-2026: കേരളത്തില്‍ വോട്ടെണ്ണലിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍. 140 മണ്ഡലങ്ങളിലെ വോട്ടുകള്‍ 43 കേന്ദ്രങ്ങളിലായാണ് എണ്ണുന്നത്. ഒരു ഹാളില്‍ ഏഴു മുതല്‍ പതിനാല് മേശകള്‍ വരെ ഇവിഎമ്മുകള്‍ക്കായി ക്രമീകരിക്കും. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. 500 പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് ഒന്നെന്ന ക്രമത്തില്‍ പ്രത്യേകം കൗണ്ടിങ് ടേബിളുകള്‍ സജ്ജമാക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ന്നതിനു ശേഷം ഇലക്ട്രോണിങ് വോട്ടിങ് മെഷീനിലെ കൗണ്ടിങ് ആരംഭിക്കും. ആദ്യ ഫലസൂചന 8.30-ഓടെയും, ഏകദേശ ട്രെന്‍ഡ് 10 മണിയോടെയും വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വോട്ടെണ്ണുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17 സി കൂടി ടേബിളില്‍ വയ്ക്കും. പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ വീഡിയോ റെക്കോര്‍ഡിങ് നടത്തിയാകും തുറക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെയോ, അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതരെ സാക്ഷിയാക്കി സ്‌ട്രോങ് റൂം തുറക്കും.

15,465 ഉദ്യോഗസ്ഥര്‍

ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണല്‍ പ്രക്രിയയുടെ ഭാഗമാകുന്നത്. ഓരോ ഉദ്യോഗസ്ഥരുടെയും എണ്ണം ഇങ്ങനെ:

  • 140 ആര്‍ഒമാര്‍
  • 1340 എആര്‍ഒമാര്‍
  • 4208 സൂക്ഷ്മനിരീക്ഷകര്‍
  • 4208 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍
  • 5563 കൗണ്ടിങ് അസിസ്റ്റന്റുമാര്‍

Also Read: Pinarayi Vijayan: ഇത്തവണയും പതിവ് തെറ്റിച്ചില്ല; വോട്ടെണ്ണുമ്പോള്‍ പിണറായി കണ്ണൂരില്‍ തന്നെ; ക്ലിഫ് ഹൗസ് വിട്ടു

വിവിപാറ്റ് സ്ട്രിപ്പുകള്‍

ഇവിഎമ്മിലെയും, പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണത്തില്‍ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയാല്‍ വിവിപാറ്റ് സ്ട്രിപ്പുകള്‍ എണ്ണും. സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് സ്ട്രിപ്പിലുണ്ടാകും. രാവിലെ ആറിന് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെത്തും. ഏഴിന് സ്‌ട്രോങ് റൂമുകള്‍ തുറക്കും. എല്ലാ നടപടിക്രമങ്ങളും വീഡിയോയില്‍ റെക്കോഡ് ചെയ്യും.

എങ്ങനെ അറിയാം?

ടിവി 9 മലയാളത്തില്‍ വോട്ടെണ്ണലിന്റെ തത്സമയ അപ്‌ഡേറ്റുകളുണ്ടാകും. ECINET മൊബൈല്‍ ആപ്പിലും, http://results.eci.gov.in/ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ഫലം ലഭിക്കും. ആദ്യം കൗണ്ടിങ് സ്റ്റാഫ്, ഏജന്റുമാര്‍ എന്നിവര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ സീലുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കും. തുടര്‍ന്ന് വോട്ടെണ്ണല്‍ ആരംഭിക്കും.

ഒരു റൗണ്ടില്‍ 12-14 ബൂത്തുകളിലെ ഇവിഎമ്മുകള്‍ എണ്ണും. ഒരേ സമയമാകും എല്ലാ ടേബിളുകളിലെയും ഇവിഎം വോട്ടുകള്‍ എണ്ണുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാര്‍ക്ക് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തുനിന്ന്‌ന വോട്ടെണ്ണല്‍ നിരീക്ഷിക്കാം.

കൗണ്ടിങ് ഹാളിലേക്ക് പ്രവേശനം ആര്‍ക്കൊക്കെ?

  1. പാസ് ഉള്ളവര്‍ക്ക്
  2. റിട്ടേണിങ് ഓഫീസര്‍ക്ക്
  3. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്ക്
  4. കമ്മീഷന്റെ നിരീക്ഷകന് മാത്രം മൊബൈല്‍ കൊണ്ടുപോകാം

എല്ലാ കൗണ്ടിങ് ഹാളുകളിലും സ്ഥാനാര്‍ത്ഥികളുടെ പേര്, റൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ളവ ഒരു ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകന്‍ സാക്ഷ്യപ്പെടുത്തുകയും, വരണാധികാരി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്ത ശേഷം റിസള്‍ട്ട് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കൗണ്ടിങ് ആരംഭിച്ചതിനു ശേഷം കിട്ടുന്ന പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കില്ല.

ആര് ജയിക്കും?

പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോളുകളും തങ്ങള്‍ക്ക് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതില്‍ ആക്‌സിസ് മൈ ഇന്ത്യ 90 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. 100-ഓളം സീറ്റുകളാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. മുന്‍തൂക്കമില്ലെങ്കിലും, മിക്ക എക്‌സിറ്റ് പോളുകളും തങ്ങള്‍ക്ക് 60-നു മുകളില്‍ സീറ്റു പ്രവചിക്കുന്നത് എല്‍ഡിഎഫിനും പ്രതീക്ഷകള്‍ പകരുന്നു. ടുഡേയ്‌സ് ചാണക്യ 73 സീറ്റുകളില്‍ വരെ എല്‍ഡിഎഫ് ജയിക്കാമെന്ന് പ്രവചിക്കുന്നു. എന്‍ഡിഎയും തികഞ്ഞ പ്രതീക്ഷയിലാണ്.

English Summary

Kerala Assembly Election Counting on May 4, 2026. Counting will begin at 8 am. First results expected by 8.30 am. Postal ballots will be counted first.

Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു