Kerala Ration Update: ഓഗസ്റ്റിലെ റേഷൻ ഇന്ന് മുതൽ; മണ്ണെണ്ണ ഉണ്ട്, അരി വിഹിതം ഉയർത്തി!

Ration Distribution Starts Today: ഓഗസ്റ്റ് 1, 2 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായതിനെ തുടർന്നാണ് ഈ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുന്നത്. ജൂലൈ മാസത്തെ റേഷൻ വിഹിതം മുപ്പത്തിയൊന്നിന് അവസാനിച്ചു. വിവിധ കാർഡുകളിലെ അരി വിഹിതം ഉയർത്തിയിട്ടുണ്ട്.

Kerala Ration Update: ഓഗസ്റ്റിലെ റേഷൻ ഇന്ന് മുതൽ; മണ്ണെണ്ണ ഉണ്ട്, അരി വിഹിതം ഉയർത്തി!

പ്രതീകാത്മക ചിത്രം

Published: 

03 Aug 2026 | 10:27 AM

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (ഓഗസ്റ്റ് 3, തിങ്കൾ) മുതൽ. ഓഗസ്റ്റ് 1, 2 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായതിനെ തുടർന്നാണ് ഈ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുന്നത്. ജൂലൈ മാസത്തെ റേഷൻ വിഹിതം മുപ്പത്തിയൊന്നിന് അവസാനിച്ചു.

മണ്ണെണ്ണ വിഹിതം

026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

അരി വിഹിതം ഉയർത്തി

വിവിധ കാർഡുകളിലെ അരി വിഹിതം ഉയർത്തിയിട്ടുണ്ട്. വെള്ളക്കാർഡിന്റെ അരിവിഹിതം നാലുകിലോയിൽനിന്ന് ഏഴു കിലോയാക്കി ഉയർത്തി. നീലക്കാർഡിലെ ഓരോ അംഗത്തിനും രണ്ടു കിലോ അരിവീതം നാലുരൂപ നിരക്കിൽ സാധാരണ വിഹിതമായി കിട്ടും. പുറമേ 13 കിലോ അരി പ്രത്യേക വിഹിതമായി നൽകും. ഇതിന് പുറമേ, ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള എൻ.പി.ഐ. കാർഡിനും 26 രൂപ നിരക്കിൽ 10 കിലോ അരി നൽകുന്നതാണ്.

അധിക അരി ആർക്കൊക്കെ?

ഈ മാസം എൻ.പി.എസ്, എൻ.പി.എൻ.എസ്, എൻ.പി.ഐ കാർഡുകൾക്ക് അധിക വിഹിതമായി പരമാവധി 10 കിലോ അരി നൽകുന്നതാണ്. കിലോയ്ക്ക് 26 രൂപ നിരക്കിലാണ് അരി നൽകുന്നു. ഓഗസ്റ്റ് 10 മുതലാണ് അധിക വിഹിതമായ അരി നൽകി തുടങ്ങുന്നത്.

ALSO READ: പെൻഷൻ മസ്റ്ററിങ് ചെയ്യാൻ പറ്റില്ലേ? അക്ഷയ കേന്ദ്രങ്ങളിൽ നിയന്ത്രണം! കാരണം ഇതാണ്

ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം

അന്ത്യോദയ അന്ന യോജന (AAY): അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.

മുൻഗണന വിഭാഗം (PHH): മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ഗോതമ്പിന്റെ അളവിൽ നിന്നും ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

പൊതുവിഭാഗം സബ്സിഡി (NPS): പൊതുവിഭാഗം കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, സ്പെഷ്യൽ വിഹിതമായി 2 കിലോ 3 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം (NPNS): പൊതുവിഭാഗം കാർഡിന് 7 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം സ്ഥാപനം (NPI): പൊതുവിഭാഗം സ്ഥാപനം കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

The distribution of ration for August begins today, Monday, August 3. The government has increased the rice allocation for several ration card categories as part of this month’s distribution. Notably, the rice entitlement for white ration card holders has been raised from 4 kg to 7 kg, providing additional food grain support to eligible beneficiaries.

Follow Us
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
മൈഗ്രേന്‍ വേദന കൂട്ടുന്ന തെറ്റായ അഞ്ച് ശീലങ്ങള്‍
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി