AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

By Election 2024: പാലക്കാട് രാഹുലും ചേലക്കരയിൽ രമ്യയും അങ്കത്തിന്? വയനാട്ടിൽ പ്രിയങ്ക എത്തുമോ?

Kerala By-Election Congress Candidates: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് കൊണ്ട് ഉടൻ തന്നെ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടാകും. ഒക്ടോബര്‍ 25വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്.

By Election 2024: പാലക്കാട് രാഹുലും ചേലക്കരയിൽ രമ്യയും അങ്കത്തിന്? വയനാട്ടിൽ പ്രിയങ്ക എത്തുമോ?
രമ്യ ഹരിദാസ്, രാഹുൽ മാങ്കൂട്ടത്തിൽ, പ്രിയങ്ക ഗാന്ധി (Image Credits: Ramya Facebook, Rahul Facebook, Social Media Image)
Nandha Das
Nandha Das | Edited By: Jenish Thomas | Updated On: 16 Oct 2024 | 07:52 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ, സ്ഥാനാർത്ഥികൾ ആരൊക്കെയാകും എന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. നവംബര്‍ 11നാണ് വോട്ടെടുപ്പ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും.

സ്ഥാനാർത്ഥികൾ ആരെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. എങ്കിലും, ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. ചേലക്കരയിൽ മുൻ എംപി രമ്യ ഹരിദാസിനെ ആയിരിക്കും യുഡിഎഫ് ഇറക്കാൻ സാധ്യത. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാചയപ്പെട്ട രമ്യ, നിലവിൽ ലക്ഷ്യം വെക്കുന്നത് ഉപതെരഞ്ഞെടുപ്പാണ്.

ALSO READ: കേരളം ‘പോര്’ ഉടന്‍; മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

വയനാട് രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കാൻ എത്തുമെന്നാണ് റിപ്പോർട്ട്. രാഹുല്‍ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും ഒരുപോലെ വിജയിച്ചതോടെയാണ് വയനാട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. അതേസമയം, പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിലും, ചേലക്കാര എംഎല്‍എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് കൊണ്ട്, ഉടൻ തന്നെ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടാകും. ഒക്ടോബര്‍ 25 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാവുക. 28നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.