Kottayam-Bengaluru Train: കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഇതാ ട്രെയിന്‍; മലയാളികള്‍ക്ക് കോളടിച്ചു
Kottayam to Bengaluru Cantonment Pongal Special Train: കോട്ടയം മുതല്‍ ബെംഗളൂരു വരെ പോകുന്ന കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 12.30 ന് പുറപ്പെടും. പിറ്റേദിവസം 3.30നാണ് ട്രെയിന്‍ ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരുന്നത്.
കോട്ടയം: കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ബെംഗളൂരുവില്‍ നിന്ന് തിരിച്ചും പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും. പൊങ്കലിന് ശേഷമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ജനുവരി 16 വെള്ളി രാവിലെ എട്ട് മണി മുതല്‍.
കോട്ടയം മുതല്‍ ബെംഗളൂരു വരെ പോകുന്ന കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 12.30 ന് പുറപ്പെടും. പിറ്റേദിവസം 3.30നാണ് ട്രെയിന്‍ ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരുന്നത്. ജനുവരി 18 ഞായറാഴ്ചയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക.
ബെംഗളൂരു കന്റോണ്‍മെന്റ് മുതല്‍ കോട്ടയം വരെ വരുന്ന എക്‌സ്പ്രസ് സ്‌പെഷ്യല്‍, ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് രാത്രി 10.20ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.50ന് കോട്ടയത്ത് എത്തും. ജനുവരി 19 തിങ്കളാഴ്ചയാണ് ഈ ട്രെയിനിന്റെ സര്‍വീസ്.
രണ്ട് എസി ത്രീ ടയര്‍ കോച്ചുകള്‍, 18 സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവയാണ് ട്രെയിനില്‍ ഉണ്ടായിരിക്കുക. ട്രെയിന്റെ സ്റ്റോപ്പുകള്‍ ചുവടെ.
Also Read: Amrit Bharat Express: ബെംഗളൂരുവില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍ കൂടി; അതും അമൃത് ഭാരത് എക്‌സ്പ്രസ്
കോട്ടയത്ത് നിന്ന്
12.30 (ഉച്ച) ന് കോട്ടയം, 1.35 ന് എറണാകുളം ടൗണ്‍, 2.03ന് ആലുവ, 3 ന് തൃശൂര്‍, 4.50ന് പാലക്കാട്, 6.10ന് പോഡന്നൂര്‍, 7.18ന് തിരുപ്പൂര്‍, 8.20ന് ഈറോഡ്, 9.20ന് സേലം, 11 ന് കുപ്പം, 11.33 ന് ബംഗരാപേട്ട്, 12.28ന് കൃഷ്ണരാജപുരം, 3.30ന് ബെംഗളൂരു കന്റോണ്‍മെന്റ്.
മടക്കയാത്ര
ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് 10.20ന് (രാത്രി) പുറപ്പെടും, കൃഷ്ണരാജപുരം 10.37ന്, 11.15ന് ബംഗാരപേട്ട്, 11.42ന് കുപ്പം, 3.15ന് സേലം, 4.15ന് ഈറോഡ്, 5.2ന് തിരുപ്പൂര്‍, 5.50ന് പോഡന്നൂര്‍, 6.50ന് പാലക്കാട്, 7.55ന് തൃശൂര്‍, 8.44ന് ആലുവ, 9.20ന് എറണാകുളം ടൗണ്‍, 10.50ന് കോട്ടയം.