Jose k Mani : കെ എം മാണിയുടെ പാലാ ജോസ് കെ മാണിയ്ക്കൊപ്പം നിൽക്കുമോ? നിയമസഭാ തെരഞ്ഞെടുപ്പ് സൂചനകൾ ഇങ്ങനെ

ഇന്ന് പാലായിൽ യൂത്ത് ഫ്രണ്ട് നടത്തിയ യുവജന റാലിക്ക് ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കവേ മണ്ഡലം മണ്ഡലം തിരിച്ചു പിടിക്കണം എന്ന് ജോസ് കെ മാണി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

Jose k Mani : കെ എം മാണിയുടെ പാലാ ജോസ് കെ മാണിയ്ക്കൊപ്പം നിൽക്കുമോ? നിയമസഭാ തെരഞ്ഞെടുപ്പ് സൂചനകൾ ഇങ്ങനെ

Jose K Mani

Published: 

10 Aug 2025 14:26 PM

കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാമണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് സൂചന. ഏകദേശം 2000 യുവാക്കളെ അണിനിർത്തി ശക്തി പ്രകടനം നടത്തിയ അദ്ദേഹം താൻ പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറില്ല എന്ന വ്യക്തമായ സന്ദേശമാണ് നൽകിയത്.

ഇന്ന് പാലായിൽ യൂത്ത് ഫ്രണ്ട് നടത്തിയ യുവജന റാലിക്ക് ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കവേ മണ്ഡലം മണ്ഡലം തിരിച്ചു പിടിക്കണം എന്ന് ജോസ് കെ മാണി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി പാലായിൽ വികസന മുരടിപ്പാണെന്നും അതിൽ നിന്ന് മാറി വികസനത്തിന്റെ പാതയിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Bevco Holidays 2025: ബിവറേജിന് ഇനി 5 പൊതു അവധി, 5 ഡ്രൈ ഡേ

നേരത്തെ ജോസ് കെ മാണിയും കേരള കോൺഗ്രസ് എം പാർട്ടിയും കടുത്തുരുത്തിയിൽ പ്രവർത്തനം സജീവമാക്കിയതോടെ അദ്ദേഹം പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പരാജയപ്പെട്ട എങ്കിലും ഭൂരിപക്ഷം 5000 ത്തിൽ താഴെ എത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി പാലാ കേരള കോൺഗ്രസിനേ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞ മണ്ഡലമാണ്.

കെ എം മാണിയുടെ മരണ ശേഷം 2019 നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി മത്സരിച്ച പാർട്ടി അന്ന് എൽ ഡി എഫിൽ ആയിരുന്ന മാണി സി കാപ്പനോട് പരാജയപ്പെട്ടിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പക്ഷത്ത് എത്തി ജോസ് കെ മാണി നേരിട്ട് മത്സരിച്ചിട്ടും യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കാപ്പനോട് വീണ്ടും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. പാലായിലെ ഈ തോൽവി കേരള കോൺഗ്രസ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും