AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Covid Cases: സംസ്ഥാനത്ത് ആയിരം കടന്ന് കോവിഡ് കേസുകൾ; നാല് ദിവസത്തിനിടെ 717 പേർക്ക് രോ​ഗം

Kerala Covid Cases Latest Update: ജില്ലാതലത്തിലുള്ള രോ​ഗികളുടെ കണക്കുകൾ സംസ്ഥാനം പുറത്തുവിട്ടിട്ടില്ല. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് സൂചന. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് കേസുകളുടെ പ്രതിദിന കണക്കുകൾ ഉയരുന്നുണ്ട്. രാജ്യത്ത് കോവിഡ് ബാധയിൽ നിന്ന് രോ​ഗമുക്തി നേടിയത് 255 പേരാണ്.

Kerala Covid Cases: സംസ്ഥാനത്ത് ആയിരം കടന്ന് കോവിഡ് കേസുകൾ; നാല് ദിവസത്തിനിടെ 717 പേർക്ക് രോ​ഗം
Covid CasesImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 31 May 2025 14:09 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ (Covid Cases) വർദ്ധിക്കുന്നു. നിലവിൽ സംസ്ഥാനത്ത് 1147 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ 227 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്താകെ 2710 പേരാണ് ചികിത്സയിലുള്ളത്. അതിൽ ഏറ്റവും കൂടുതൽ രോ​ഗികളുള്ളത് കേരളത്തിലാണ്. 430 കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്.

നാല് ദിവസം കൊണ്ടാണ് സംസ്ഥാനത്ത് ആക്ടീവ് കേസുകളുടെ എണ്ണം 1147ആയി വർദ്ധിച്ചത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാല് ദിവസത്തിനിടെയാണ് മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്താകെ 24 മണിക്കൂറിനിടെ 511 പേർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. അതിൽ 227 കേസുകളും കേരളത്തിലാണെന്നതാണ് ശ്രദ്ധേയം. അതിനിടെ രോ​ഗമുക്തരാവുന്നവരുടെ കേസും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 72 പേരാണ് രോഗമുക്തി നേടിയത്.

എന്നാൽ ജില്ലാതലത്തിലുള്ള രോ​ഗികളുടെ കണക്കുകൾ സംസ്ഥാനം പുറത്തുവിട്ടിട്ടില്ല. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് സൂചന. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ പ്രതിദിന കണക്കുകൾ ഉയരുന്നുണ്ട്. രാജ്യത്ത് കോവിഡ് ബാധയിൽ നിന്ന് രോ​ഗമുക്തി നേടിയത് 255 പേരാണ്.

രോഗവ്യാപനം സ്വാഭാവികമെന്നാണ് ആരോഗ്യമന്ത്രാലവും സംസ്ഥാന ആരോഗ്യവകുപ്പും പറയുന്നത്. ഇടവേളകളിൽ കേസുകൾ ഉയരുന്നതും സാധാരണമായണ്. പൂർവേഷ്യൻ രാജ്യങ്ങളിലെ രോഗവ്യാപനവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കേസുകളുയരാൻ കാരണമായതായാണ് വിലയിരുത്തൽ. എങ്കിലും നിലവിൽ ഗുരുതരാവസ്ഥയിലേക്കെത്തുന്ന രോഗികൾ കുറവാണ്. LF 7, XFG, Jn.1, NB 1.8.1 എന്നീ നാല് വകഭേദങ്ങലാണ് രോഗ വ്യാപനം കണ്ടെത്തിയിരിക്കുന്നത്.