AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur By Election 2025: സ്വരാജ് സംസാരിക്കും ഫലസ്തീനിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി, മൂക്കിന്‍ചുവട്ടിലെ കാര്യം മൂപ്പര്‍ പറയില്ല: പിവി അന്‍വര്‍

PV Anvar Against M Swaraj: നിലമ്പൂരില്‍ വന്യമൃഗങ്ങള്‍ മനുഷ്യരെ കൊന്ന് തിന്നപ്പോള്‍ സ്വരാജ് ഇവിടേക്ക് വന്നോ? വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിലുള്ള സര്‍ക്കാരിന്റെ പോരായ്മ സൂചിപ്പിക്കാനെങ്കിലും സ്വരാജ് തയാറായോ? ജില്ലാ പോലീസ് സൂപ്രണ്ട് ഒരു ജനവിഭാഗത്തെ വക്രീകരിച്ച് ക്രിമിനലുകളാക്കുമ്പോള്‍ അതിനെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് എങ്കിലുമിട്ടോ?

Nilambur By Election 2025: സ്വരാജ് സംസാരിക്കും ഫലസ്തീനിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി, മൂക്കിന്‍ചുവട്ടിലെ കാര്യം മൂപ്പര്‍ പറയില്ല: പിവി അന്‍വര്‍
പിവി അന്‍വര്‍, എം സ്വരാജ്‌ Image Credit source: Social Media
shiji-mk
Shiji M K | Updated On: 31 May 2025 18:48 PM

നിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ എംഎല്‍എയും നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗവുമായ പിവി അന്‍വര്‍. ഫലസ്തീനിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന സ്വരാജ് മലപ്പുറത്തുള്ളവര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതേ കുറിച്ച് സംസാരിക്കില്ലെന്ന് പിവി അന്‍വര്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

സ്വരാജിനെ തനിക്ക് ഇഷ്ടമാണ് തന്റെ അടുത്ത സുഹൃത്താണ്. എന്നാല്‍ പിണറായിസത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ വക്താവാണ് സ്വരാജ് എന്ന് പിവി അന്‍വര്‍ പറഞ്ഞു. പിണറായിസത്തെ താലോലിക്കുന്ന കാര്യത്തില്‍ സ്വരാജ് മുന്‍പന്തിയിലാണ്. അയാള്‍ നിലമ്പൂരുകാരനാണെന്ന് പറയുന്നുണ്ടെങ്കിലും അവിടെയുള്ള മനുഷ്യര്‍ക്ക് വേണ്ടി സംസാരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

നിലമ്പൂരില്‍ വന്യമൃഗങ്ങള്‍ മനുഷ്യരെ കൊന്ന് തിന്നപ്പോള്‍ സ്വരാജ് ഇവിടേക്ക് വന്നോ? വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിലുള്ള സര്‍ക്കാരിന്റെ പോരായ്മ സൂചിപ്പിക്കാനെങ്കിലും സ്വരാജ് തയാറായോ? ജില്ലാ പോലീസ് സൂപ്രണ്ട് ഒരു ജനവിഭാഗത്തെ വക്രീകരിച്ച് ക്രിമിനലുകളാക്കുമ്പോള്‍ അതിനെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് എങ്കിലുമിട്ടോ?

സ്വരാജ് സംസാരിക്കും ഫലസ്തീനിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി. അതിന് വലിയ മുടക്കൊന്നുമില്ലല്ലോ. ലോകത്തുണ്ടെന്ന് പറയപ്പെടുന്ന ഇസ്ലാമോഫോബിയക്കെതിരെയും സ്വരാജ് സംസാരിക്കും. ഇന്ത്യയില്‍ നടക്കുന്ന, അല്ലെങ്കില്‍ മലപ്പുറത്ത് നിലമ്പൂരില്‍ തന്റെ മൂക്കിന്‍ചുവട്ടില്‍ നടക്കുന്ന വിഷയത്തെ കുറിച്ച് മൂപ്പര്‍ സംസാരിക്കില്ല.

Also Read: Nilambur By-Election 2025: നിലമ്പൂരിൽ പോരാട്ടം മുറുകുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

1921 ല്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പോലും സംസാരിക്കും. ഇഎംഎസിന്റെയും കൃഷ്ണപിള്ളയുടെയും എകെജിയുടെയുമെല്ലാം സേവനങ്ങളെ കുറിച്ച് സംസാരിക്കും. എന്നാല്‍ ഇവിടെ ആശാ പ്രവര്‍ത്തകര്‍ക്ക് 100 രൂപ കൂട്ടിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയാറായോ? പഴയ കാര്യങ്ങള്‍ പറയും, പക്ഷെ ഇപ്പോഴുള്ളതിനെ കുറിച്ച് സംസാരിക്കില്ലെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.