Kerala Assembly Election: യുഡിഎഫിനും കുഞ്ഞാലികുട്ടിക്കും വൻഭൂരിപക്ഷം, മുസ്ലിം ലീഗിന്റെ ആദ്യ വനിത എംഎൽഎ; ഒറ്റ തിരിഞ്ഞെടുപ്പ് ഒരായിരം റെക്കോർഡുകൾ

Kerala Election Result 2026 Records: 140 സീറ്റിന്റെ നിയമസഭ തിരഞ്ഞെടുപ്പിൽ 102-ഉം നേടി യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമ്പോൾ പിറന്നത് ഒട്ടനവധി ചരിത്രനിമിഷങ്ങളാണ്. ഇത്തവണ നേടി നൂറ് മേനി വിജയം തന്നെയാണ് ആദ്യത്തെ റെക്കോർഡ്. ഒരു പതിറ്റാണ്ടിന്റെ ഭരണത്തിന് ശേഷം മൂന്നാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ എൽഡിഎഫിനെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ വിജയം. 

Kerala Assembly Election: യുഡിഎഫിനും കുഞ്ഞാലികുട്ടിക്കും വൻഭൂരിപക്ഷം, മുസ്ലിം ലീഗിന്റെ ആദ്യ വനിത എംഎൽഎ; ഒറ്റ തിരിഞ്ഞെടുപ്പ് ഒരായിരം റെക്കോർഡുകൾ

യുഡിഎഫ് വിജയം

Updated On: 

05 May 2026 | 12:33 PM

ഒരു പതിറ്റാണ്ടിന്റെ ഭരണത്തിന് ശേഷം മൂന്നാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ എൽഡിഎഫിനെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ വിജയം.  140 സീറ്റിന്റെ നിയമസഭ തിരഞ്ഞെടുപ്പിൽ 102-ഉം നേടി യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമ്പോൾ പിറന്നത് ഒട്ടനവധി ചരിത്രനിമിഷങ്ങളാണ്. ഇത്തവണ നേടി നൂറ് മേനി വിജയം തന്നെയാണ് ആദ്യത്തെ റെക്കോർഡ്. കേരള ചരിത്രത്തിൽ ആദ്യമായാണ് നൂറിലധികം സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുന്നത്. യുഡിഎഫിന്റെ വിജയത്തോടൊപ്പം തന്നെ ബിജെപി മൂന്ന് സീറ്റുകൾ നേടിയ എന്നതും പ്രധാനമാണ്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പിറന്ന പ്രധാന റെക്കോർഡുകൾ പരിശോധിച്ചാലോ….

ഭൂരിപക്ഷത്തിൽ റെക്കോർഡ് നേട്ടം

നിയമസഭ തിരഞ്ഞെടുപ്പിൻ വമ്പൻവിജയമാണ് മുസ്ലീം ലീഗ് നേടിയത്. ജനവിധി തേടിയ 27 മണ്ഡലങ്ങളിൽ 22 ഇടത്തും വിജയം നേടുകയും ഏറ്റവുമധികം സീറ്റെന്ന റെക്കോർഡും സ്വന്തമാക്കി. നിയമസഭാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി പി കെ കുഞ്ഞാലിക്കുട്ടി വിജയമുറപ്പിച്ചത്. മലപ്പുഫം നിയോജക മണ്ഡലത്തിൽ നിന്ന് 85327 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. കുഞ്ഞാലിക്കുട്ടി 131632 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി മുജീബ് 46305 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അശ്വതി ഗുപ്ത കുമാര്‍ 9127 വോട്ടുകളും നേടി.

ഭൂരിപക്ഷത്തിൽ തൊട്ട് പിന്നിലായി ചാണ്ടി ഉമ്മനുമുണ്ട്.പോസ്റ്ററുകളോ ബാനറുകളോ ഇല്ലാതെ വേറിട്ടൊരു പ്രചാരണരീതിയാണ് ചാണ്ടി ഉമ്മൻ മലായാളികൾക്ക് പരിചയപ്പെടുത്തിയത്. സൈക്കിൾ ചവിട്ടി, വോട്ടർമാരെ കാണുമ്പോൾ താൻ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ 37,719 വോട്ടെന്ന ഭൂരിപക്ഷം 52,907 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ തകർത്തത്.

ALSO READ: മന്ത്രിമാരാകാനും നീണ്ടനിര; യുഡിഎഫ് ആശയക്കുഴപ്പത്തിലോ?

മുസ്ലീം ലീഗിന്റെ ആദ്യ എംഎൽഎ

മുസ്ലീം ലീഗിന്റെ ഫാത്തിമ തഹ്ലിയയുടെ വിജയത്തിന് മധുരമേറെയാണ്. ഇടത് മുന്നണി കൺവീനറും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിൽ ഒരാളുമായ ടിപി രാമകൃഷ്ണനെ ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെടുത്തിയുള്ളൂ വിജയമാണ് ഫാത്തിമ തഹ്ലിയയുടേത്. കൂടാതെ, മുസ്ലീം ലീഗിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വനിത എംഎൽഎ എന്ന നേട്ടവും ഫാത്തിമ തഹ്ലിയയ്ക്ക് സ്വന്തം. പേരാമ്പ്രയിൽ നിന്ന് ചരിത്ര വിജയം നേടുന്നതിന് ഒപ്പം മുസ്ലീം ലീഗിന് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളിലും വനിത പ്രാതിനിധ്യം ഉറപ്പിച്ച് തഹ്ലിയ എത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അക്കൗണ്ട് തുറന്ന് ബിജെപി

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലബടെ ചരിത്രവിജയമാണ് ബിജെപി നേടിയിരിക്കുന്നത്. സംപൂജ്യത്തിൽ നിന്ന് മൂന്ന് എംഎൽഎമാരാണ് നിയമസഭയിൽ എത്തുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരിൽ ബിബി ഗോപകുമാറും കഴക്കൂട്ടത്ത് വി മുരളീധരനും താമര വിരിയിപ്പിച്ചു. നേമം മണ്ഡലത്തിൽ 3800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജയിച്ചത്. 2016ൽ ഒ രാജഗോപാൽ ആണ് നേമത്തിലൂടെ ആദ്യമായി കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത്. എന്നാൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വി ശിവൻകുട്ടി നേമത്ത് ജയിച്ചു.

ചാത്തന്നൂരിൽ അട്ടിമറി ജയമാണ് ബിജെപി സ്വന്തമാക്കിയത്. എൽഡിഎഫിന്റെ ആർ രാജേന്ദ്രനെ 4,0002 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ബിബി ഗോപകുമാർ വിജയിച്ചത്. കേരളത്തിൽ രണ്ട് സീറ്റുകൾ നേടുമെന്നായിരുന്നു വോട്ടെടുപ്പിന് ശേഷം ബി.ജെ.പിയുടെ വിലയിരുത്തൽ. എന്നാൽ പാർട്ടിയെ പോലും ഞെട്ടിച്ചുകൊണ്ടാണ് ചാത്തന്നൂരിലെ വിജയം. 428 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരൻ വിജയിച്ചത്. ബിജെപി ഇത്തവണ 14 സീറ്റുകൾ വരെ നേടുമെന്നായിരുന്നു എക്സിറ്റ് പോളിന്റെ പ്രവചനം.

English Summary:

Kerala Election Result 2026 Records Details, Massive UDF wave defined by P.K. Kunhalikutty’s record-breaking majority of 85,327 votes in Malappuram and the historic election of Adv. Fathima Thahiliya as the first-ever woman MLA from the Indian Union Muslim League.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്