AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UDF Ministers in Kerala: മന്ത്രിമാരാകാനും നീണ്ടനിര; യുഡിഎഫ് ആശയക്കുഴപ്പത്തിലോ?

Congress Begins Talks on Kerala Cabinet After Elections: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കള്‍ മെയ് അഞ്ചിന് യോഗം ചേരുന്നുണ്ട്. എല്ലാ എംഎല്‍എമാരുടെയും എംപിമാരുടെയും നിലപാട് വിഷയത്തില്‍ ചോദിച്ചറിയാനാണ് തീരുമാനം. ഈ നിലപാട് ചോദിച്ചറിയാന്‍ ഇന്ന് തന്നെ പ്രത്യേക നിരീക്ഷക സംഘവും നിയോഗിക്കപ്പെടും.

UDF Ministers in Kerala: മന്ത്രിമാരാകാനും നീണ്ടനിര; യുഡിഎഫ് ആശയക്കുഴപ്പത്തിലോ?
കോണ്‍ഗ്രസ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 05 May 2026 | 11:21 AM

തിരുവനന്തപുരം: കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തം നേടി അധികാരം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളില്‍ മുന്നണിക്കുള്ളില്‍ സജീവമായിരിക്കുകയാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നതിലും പ്രയാസം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലാണ്, ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് ഉറപ്പിക്കാന്‍ മുന്നണിക്ക് സാധിച്ചിട്ടില്ല. അതിനിടെയാണ് മന്ത്രിമാരാകാന്‍ തയാറായി നില്‍ക്കുന്ന എംഎല്‍എമാരുടെ നീണ്ടുനിര ഉയര്‍ന്നുവരുന്നത്.

കോണ്‍ഗ്രസില്‍ മന്ത്രിമാരാകാന്‍ തയാറായി നില്‍ക്കുന്നവര്‍ ധാരാളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആരെയെല്ലാം മന്ത്രിയാക്കും എന്ന കാര്യത്തിലും പാര്‍ട്ടിക്ക് വ്യക്തയില്ല. മന്ത്രിമാരാകാന്‍ സാധ്യതയുള്ള ചിലരുടെ പേരുകള്‍ പരിശോധിക്കാം.

കോണ്‍ഗ്രസ് മന്ത്രിമാരാകാന്‍ ഇവരെല്ലാം

  • സണ്ണി ജോസഫ്
  • തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  • കെ മുരളീധരന്‍
  • എന്‍ ശക്തന്‍

എന്നീ മുതിര്‍ന്ന നേതാക്കളെ മന്ത്രിമാരായി പരിഗണിക്കാനാണ് സാധ്യത. യുവനിരയില്‍ നിന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടേക്കാം. ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ എത്തിക്കണമെന്ന നിര്‍ദേശവും ഉണ്ട്. എറണാകുളത്ത് നിന്ന് മാത്യു കുഴല്‍നാടന്‍ ആയിരിക്കും

ലത്തീന്‍ വിഭാഗത്തിന്റെ പ്രതിനിധിയായി ടിജെ വിനോദ്, എം വിന്‍സെന്റ് എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍. വയനാട്ടില്‍ നിന്ന് ടി സിദ്ദിഖ് മന്ത്രി ആയേക്കും. വനിതാ പ്രതിനിധികളായി ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്ക് സാധ്യതയുണ്ട്.

ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിമാരെ നല്‍കാനാണ് തീരുമാനം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഏഴ് എംഎല്‍എമാര്‍ ഉള്ളതുകൊണ്ട് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കാം. എന്നാല്‍ പാര്‍ട്ടികള്‍ വിട്ട് കോണ്‍ഗ്രസില്‍ എത്തിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയേക്കില്ല. മുസ്ലിം ലീഗില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി, ഫാത്തിമ തഹ്ലിയ, നജീബ് കാന്തപുരം എന്നിവരും മന്ത്രിമാരായേക്കും.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വ്യക്തതയില്ല

മന്ത്രിമാരുടെ സാധ്യതാ പട്ടികയില്‍ ഒരുപാട് പേരുണ്ടെങ്കിലും മുഖ്യമന്ത്രി ആരായിരിക്കും എന്ന കാര്യത്തല്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് യുഡിഎഫ് ഒരുങ്ങുമ്പോഴും വെല്ലുവിളിയാകുന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആളുകളുടെ തിരക്കാണ്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കള്‍ മെയ് അഞ്ചിന് യോഗം ചേരുന്നുണ്ട്. എല്ലാ എംഎല്‍എമാരുടെയും എംപിമാരുടെയും നിലപാട് വിഷയത്തില്‍ ചോദിച്ചറിയാനാണ് തീരുമാനം. ഈ നിലപാട് ചോദിച്ചറിയാന്‍ ഇന്ന് തന്നെ പ്രത്യേക നിരീക്ഷക സംഘവും നിയോഗിക്കപ്പെടും.

Also Read: UDF Chief Minister: വാഗ്ദാനങ്ങളെല്ലാം പാലിക്കും! മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിരീക്ഷകര്‍ കേരളത്തിലേക്ക്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നുപേരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍. പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കാമെന്ന നിലപാടിലാണ് മൂവരും. എന്നാല്‍ ഭൂരിഭാഗം എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണയുള്ളത് കെസി വേണുഗോപാലിനാണ്.

സാധാരണഗതിയില്‍ പ്രതിപക്ഷ നേതാവാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തേണ്ടത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനിലേക്ക് മാത്രം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പദം ഒതുങ്ങില്ലെന്നാണ് വിവരം. രണ്ടും മൂന്നും ആളുകള്‍ മുഖ്യമന്ത്രിയാകുന്നത് സ്വപ്‌നം കണ്ട് നടക്കുന്നതിനാല്‍ ഹൈക്കമാന്‍ഡും പ്രതിരോധത്തിലായി.

English Summary

Following the Kerala Assembly elections, Congress has started discussions on forming the cabinet and selecting ministers. Several key leaders are under consideration as the party works on finalizing the list.

Follow Us