Konark Kannan Elephant : കുന്നംകുളത്തിൻ്റെ സ്വന്തം കൊമ്പൻ; കൊണാർക്ക് കണ്ണൻ ചരിഞ്ഞു
Konark Kannan Elephant Death : ഏറെ നാളായി എരണ്ടക്കെട്ട് ഉൾപ്പെടെ രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു കൊണാർക്ക് കണ്ണൻ. ഇന്ന് രാവിലെയാണ് ചരിഞ്ഞത്

Konark Kannan
തൃശൂർ : കുന്നംകുളംകാരുടെ സ്വന്തം കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. കുറെ നാളായി രോഗാവസ്ഥയിലായിരുന്ന കൊമ്പൻ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. രാവിലെ എട്ട് മണിയോടെ തെക്കേപുറത്ത് ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിയുകയായിരുന്നു. കുന്നംകുളം സ്വദേശി കൊണാർക്ക് ബിനോയിയാണ് കണ്ണൻ്റെ ഉടമ.
എറെ നാളായി കണ്ണൻ മോശം ആരോഗ്യവാസ്ഥയെ തുടർന്ന് ചികിത്സയിലായിരുന്നു. എരണ്ടക്കെട്ട്, പിൻഭാഗത്തുണ്ടായി വൃണം ഉൾപ്പെടെയുള്ള രോഗങ്ങൾ ആനയെ ബാധിച്ചിരുന്നു. കഴിഞ്ഞ ഒരു ആഴ്ചയായി കൊമ്പൻ മരുന്നകളോട് ഒന്നും പ്രതികരിക്കുന്നില്ലായിരുന്നു. കണ്ണൻ്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകൾ നേരത്തെ ആനപ്രേമികൾ ഉന്നയിച്ചിരുന്നു. ആനയുടെ പിൻഭാഗത്തെ വൃണവും അതിനെ തുടർന്നുണ്ടായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും കണ്ണനെ എഴുന്നള്ളത്തിന് എത്തിക്കുന്നത് വിമർശനങ്ങൾക്ക് ഇടവെച്ചിരുന്നു.