Kerala Rain Alert: മഴ മുന്നറിയിപ്പില്‍ മാറ്റം, എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്
Kerala weather updates latest: ഉച്ചകഴിഞ്ഞ് പുതുക്കിയ മുന്നറിയിപ്പില്‍, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്. ഒരു ജില്ലയില്‍ പോലും ഗ്രീന്‍ അലര്‍ട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉച്ചകഴിഞ്ഞ് പുതുക്കിയ മുന്നറിയിപ്പില്‍, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്. ഒരു ജില്ലയില്‍ പോലും ഗ്രീന്‍ അലര്‍ട്ടില്ല. ഇന്നലെ വൈകുന്നേരം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുണ്ടായിരുന്നത്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടുമായിരുന്നു. ഈ മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മാറ്റിയത്.
കാസര്‍കോട് ജില്ലയില്‍ വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 19-ാം തീയതി വരെ കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍ ജില്ലയില്‍ 18 വരെ ഓറഞ്ച് അലര്‍ട്ടുണ്ട്. നിലവിലെ അറിയിപ്പുകള്‍ പ്രകാരം നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടും പ്രഖ്യാപിച്ചു. എന്നാല്‍ മഴ മുന്നറിയിപ്പ് പുതുക്കുമ്പോള്‍ ഇതിലെല്ലാം മാറ്റം വന്നേക്കാം.
Also Read: Kerala Rain Alert: മഴ കനത്തു, വ്യാപക നാശനഷ്ടം; അതിശക്തമായ കാറ്റ് തുടരും
18ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. മറ്റ് ജില്ലകളില്‍ അന്ന് ശക്തമായ മഴയ്ക്ക് സാധ്യതയില്ല. 19ന് കാസര്‍കോട് ഓറഞ്ച്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ എന്നിങ്ങനെയാണ് നിലവിലെ അറിയിപ്പ് പ്രകാരം അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ അന്ന് ഗ്രീന്‍ അലര്‍ട്ടായിരിക്കും. 20ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, മറ്റ് 12 ജില്ലകളിലും പച്ച അലര്‍ട്ടുമായിരിക്കും.