Kerala Heatwave: ചുട്ടുപൊള്ളി കേരളം; രാത്രിയില്‍ പോലും രക്ഷയില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

High-level meeting in Kerala today following heatwave: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിലവിലെ സാഹചര്യം യോഗം വിലയിരുത്തും.

Kerala Heatwave: ചുട്ടുപൊള്ളി കേരളം; രാത്രിയില്‍ പോലും രക്ഷയില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

പ്രതീകാത്മക ചിത്രം

Updated On: 

25 Apr 2026 | 08:02 AM

തിരുവനന്തപുരം 25-04-2026: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ടുള്ള നിലവിലെ സാഹചര്യം യോഗം വിലയിരുത്തും. എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. അസഹനീയമായ ചൂടാണ് പലയിടത്തും. രാത്രിയില്‍ പോലും സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഹ്യുമിഡിറ്റിയും പ്രശ്‌നമാണ്. സമീപകാലത്തൊന്നും ഇത്രയും ചൂട് അനുഭവപ്പെട്ടിട്ടില്ലെന്നാണ് പലരും പറയുന്നത്. വിവിധയിടങ്ങളില്‍ സൂര്യഘാതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഉഷ്ണതംരഗ സാധ്യത

ഏപ്രില്‍ 26 വരെ സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂടും ഈര്‍പ്പമേറിയതുമായ അന്തരീക്ഷസ്ഥിതിക്ക് സാധ്യതയുണ്ട്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. മുകളില്‍ പറഞ്ഞ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഞായര്‍ വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ദുരന്തനിവാരണ അതോറിറ്റിയുടെ പോസ്റ്റ്‌

ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങള്‍

  1. പകല്‍ 11 മുതല്‍ മൂന്ന് വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക
  2. കൂടുതല്‍ സമയം ശരീരത്തില്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കുക
  3. ലോക്ക്ഡൗണിന് സമാനമായ ജാഗ്രത വേണം. പകല്‍ ജനം സ്വയം ലോക്ക്ഡൗണ്‍ ചെയ്യുക
  4. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍
  5. തുടങ്ങിയവര്‍ പകല്‍ സമയം പുറത്തിറങ്ങുന്നത് ഒഴിവാക്കുക
  6. വീട്ടിലും തൊഴിലിടത്തും ധാരാളം ശുദ്ധജലം കുടിക്കണം
  7. പകല്‍ സമയത്ത് പുറം പണികളില്‍ ഏര്‍പ്പെടരുത്. കൃത്യമായ ഇടവേളകളില്‍ അല്‍പസമയം വിശ്രമിക്കുക
  8. പുറത്തിറങ്ങുമ്പോള്‍ കുട, സണ്‍ഗ്ലാസ്, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക
  9. ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം

Also Read: Pinarayi Vijayan about Self lockdown: ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയം, ജാ​ഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി എത്തി

ജാഗ്രത എന്തുകൊണ്ട്?

ചൂടിലെ വര്‍ധനവ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. മരണത്തിന് വരെ കാരണമാകാം. അതുകൊണ്ട് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി കാണണം. തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം. കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചിരുന്നു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍കുമാര്‍ (37) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സൂര്യാഘാതമേറ്റത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  • കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപികയ്ക്ക് സൂര്യാഘാതമേറ്റു
  • മലപ്പുറം കൊണ്ടോട്ടിയില്‍ കരിപ്പൂര്‍ കുമ്മിണിപറമ്പ് സ്വദേശിക്ക് സൂര്യാഘാതമേറ്റു
  • മലപ്പുറം വണ്ടൂരില്‍ നാലുവയസുകാരിക്ക് സൂര്യാഘാതമേറ്റു
  • മലപ്പുറം വളാഞ്ചേരിയില്‍ രണ്ട് കുട്ടികള്‍ക് സൂര്യാഘാതമേറ്റു
  • കോട്ടയം പാലായില്‍ അതിഥി തൊഴിലാളിക്ക് സൂര്യാഘാതമേറ്റു
Follow Us
Related Stories
Kambammettu road Closed: കേരള-തമിഴ്‌നാട് അതിർത്തി യാത്രക്കാർ ശ്രദ്ധിക്കുക, കമ്പംമെട്ട് മലയോരപാത പൂർണ്ണമായി അടച്ചു
Railway Update: പാസഞ്ചർ ട്രെയിൻ വൈകുന്നത് പതിവാകുന്നു; ജീവനക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ
എന്തെല്ലാമാണ് തിരുത്തേണ്ടത്? 7999477716 ഈ വാട്ട്സാപ്പ് നമ്പറിൽ അറിയിച്ചാൽ മതി; പൊതുജനാഭിപ്രായം തേടാൻ സി.പി.എം
അ‌ഞ്ച് പേർക്കും മുൻകൂർ ജാമ്യം’! ആലപ്പുഴയിലെ നവകേരളയാത്രാ മർദ്ദനത്തിൽ ഗൺമാന്മാർക്ക് ആശ്വാസം
Idukki Night Travel Ban: ഇടുക്കിയിലെ രാത്രിയാത്രാ നിരോധനം അംഗീകരിക്കില്ല; കളക്ടറുടെ ഉത്തരവിനെതിരെ വ്യാപാരികൾ
Kerala Rain Alert: തൃശൂരിൽ മിന്നൽ ചുഴലി, സ്കൂളിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം