AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

K Krishnankutty: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി നല്‍കിയത് അപൂര്‍ണമായ റിപ്പോര്‍ട്ട്; നടപടി ഉറപ്പെന്ന് മന്ത്രി

K Krishnankutty says action will be taken against those responsible for the death of a student due to electrocution: കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ടെങ്കിലും, ആരാണ് അതിന് ഉത്തരവാദിയെന്ന് വ്യക്തമാക്കുന്നില്ല. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഉത്തരവാദികളായവരുടെ പേര് വ്യക്തമാക്കണമെന്നും മന്ത്രി

K Krishnankutty: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി നല്‍കിയത് അപൂര്‍ണമായ റിപ്പോര്‍ട്ട്; നടപടി ഉറപ്പെന്ന് മന്ത്രി
കെ കൃഷ്ണൻകുട്ടിImage Credit source: facebook.com/KKrishnankuttyOfficial
jayadevan-am
Jayadevan AM | Published: 27 Jul 2025 14:34 PM

തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണര്‍ നല്‍കിയത് അപൂര്‍ണമായ റിപ്പോര്‍ട്ടാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ടെങ്കിലും, ആരാണ് അതിന് ഉത്തരവാദിയെന്ന് വ്യക്തമാക്കുന്നില്ല. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഉത്തരവാദികളായവരുടെ പേര് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കെഎസ്ഇബി ചെയര്‍മാനാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

”സംഭവം അന്വേഷിക്കണം. ഉത്തരവാദി ആരാണെന്ന് കൃത്യമായി അറിയണം. വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കിലും, ആരാണ് അതിന് ഉത്തരവാദിയെന്ന് വ്യക്തമാക്കണം. നടപടിയെടുക്കാന്‍ ചെയര്‍മാനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപൂര്‍ണമായ റിപ്പോര്‍ട്ട് നല്‍കിയത് എന്തിനാണെന്ന് ചോദിക്കും. അത് അന്വേഷിക്കും. ശക്തമായ നടപടിയുണ്ടാകും. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ഒരാഴ്ച കൊണ്ട് റിപ്പോര്‍ട്ട് ലഭിക്കും”-മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: Midhun Death: മിഥുന്റെ മരണം; സ്കൂൾ മാനേജ്മെൻ്റിനെ പിരിച്ചുവിട്ടു

മിഥുന്‍ മരിച്ച കേസില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തേവലക്കര സ്‌കൂളിന്റെ ചുമതല ഏറ്റെടുത്തു. സ്‌കൂള്‍ മാനേജര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിദ്യാഭ്യാസസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. പുതിയ മാനേജറെ നിയമിക്കുന്നതുവരെ ഡിഇഒയ്ക്കായിരിക്കും സ്‌കൂളിന്റെ ചുമതല.