5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kollam POCSO Case: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് രണ്ട് പേർ അറസ്റ്റിൽ, നാട്ടുകാർ പിടികൂടിയത് മോഷ്ടാക്കളെന്ന് കരുതി

POCSO Case Filed Against Two Men in Kollam: 13ഉം 17ഉം വയസുള്ള സഹോദരിമാരാണ് ബലാത്സംഗത്തിന് ഇരയായത്. പീഡനത്തിന് ഇരയായ ഒരു പെൺക്കുട്ടി 17കാരന്റെ സഹപാഠിയാണ്.

Kollam POCSO Case: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് രണ്ട് പേർ അറസ്റ്റിൽ, നാട്ടുകാർ പിടികൂടിയത് മോഷ്ടാക്കളെന്ന് കരുതി
അഖിൽImage Credit source: Social Media
nandha-das
Nandha Das | Updated On: 11 Mar 2025 14:20 PM

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് ലൈംഗിമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. സഹോദരിമാരാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കൊല്ലം ശക്തികുളങ്ങര പള്ളി തെക്കതിൽ അനിൽ നിവാസിൽ മനു എന്ന് വിളിക്കുന്ന അഖിൽ (23), 17കാരനായ പ്ലസ്‌ടു വിദ്യാർത്ഥി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അരിയൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

13ഉം 17ഉം വയസുള്ള സഹോദരിമാരാണ് ബലാത്സംഗത്തിന് ഇരയായത്. പീഡനത്തിന് ഇരയായ ഒരു പെൺകുട്ടി 17കാരന്റെ സഹപാഠിയാണ്. 13കാരി സ്ഥിരമായി സ്‌കൂളിലേക്ക് പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് അഖിൽ.

പ്രണയം നടിച്ചാണ് ഇരുവരും പെൺകുട്ടികളെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടികളുടെ വീട്ടിൽ എത്തിയിരുന്നു. ഇവരുടെ വീട്ടിലേക്ക് പതുങ്ങി പോകുന്നത് കണ്ട നാട്ടുകാർ മോഷ്ടാക്കൾ എന്ന് കരുതിയാണ് ഇവരെ പിടികൂടിയത്. പിന്നാലെ ഇവരെ അയിരൂർ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് വന്നത്. അറസ്റ്റിലായ അഖിലിനെ കോടതി റിമാൻഡ് ചെയ്തു. 17കാരനെ ജുവനൈൽ കോടതിയിലും ഹാജരാക്കി.

ALSO READ: ലഹരി വില്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകി; യുവാവിന്റെ വീട് ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ

ലഹരി വില്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയതിന് യുവാവിന്റെ വീട് ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ

കാസർഗോഡ് ലഹരി വിൽപ്പനയെ കുറിച്ച് പൊലീസിന് വിവരം നൽകിയതിൽ പ്രകോപിതനായി യുവാവിന്റെ വീട് ആക്രമിച്ച കേസിൽ ലഹരിക്കേസ് പ്രതിയും സഹോദരനും അറസ്റ്റിൽ. കാസർഗോഡ് മാസ്തിക്കുണ്ട് സ്വദേശി അഹമ്മദ് സിനാനിന്റെ വീട് അക്രമിച്ചതിനാണ് ചെങ്കള സ്വദേശി ഉമ്മർ ഫാറുഖിനെയും സഹോദരൻ നയാസിനേയും പോലീസ് അറസ്റ്റ് ചെയ്തത്.

മാസ്തിക്കുണ്ടിൽ വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി അഹമ്മദ് സിനാനിന്റെ നേതൃത്വത്തിൽ നാട്ടുകാർ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ആദൂർ പോലീസ് ഉമ്മർ ഫാറുഖിനെയും സുഹൃത്ത് അബൂബക്കർ സിദ്ദിഖിനെയും അറസ്റ്റ് ചെയ്തു. എന്നാൽ കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് ഇവരുടെ കൈവശം ലഹരി മരുന്ന് ഇല്ലാതിരുന്നതിനാൽ ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെയാണ് ഫാറൂഖ് സഹോദരൻ നയസുമായി എത്തി അഹമ്മദ് സിനാനിന്റെ വീട് ആക്രമിച്ചത്. ആക്രമണത്തിൽ സിനാനിനും മാതാവ് സൽമക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി വിദ്യാനഗർ പോലീസ് കേസെടുത്തു.