AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kasargod Death: കാസര്‍കോട്ടെ പതിനഞ്ചുകാരിയുടെയും, യുവാവിന്റെയും മരണം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്‌

Kasaragod Daivalike death case: പെണ്‍കുട്ടിയുടെ കുടുംബസുഹൃത്താണ് പ്രദീപ്. വീടിന് സമീപത്തുനിന്നാണ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം നേരത്തെയും തിരച്ചില്‍ നടത്തിയിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷിച്ചു

Kasargod Death: കാസര്‍കോട്ടെ പതിനഞ്ചുകാരിയുടെയും, യുവാവിന്റെയും മരണം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്‌
പ്രദീപ്‌ Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 10 Mar 2025 | 06:57 AM

കാസര്‍കോട്: പൈവളിഗെയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെയും 15 വയസുകാരിയുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും. മരണകാരണം, മൃതദേഹത്തിന്റെ കാലപ്പഴക്കം തുടങ്ങിയവ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമാകും. ഫെബ്രുവരി 12നാണ് ഓട്ടോ ഡ്രൈവറായ പ്രദീപിനെയും, സമീപവാസിയായ 15കാരിയെയും കാണാതായത്. ഇന്നലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ കുടുംബസുഹൃത്താണ് പ്രദീപ്. വീടിന് സമീപത്തുനിന്നാണ് തൂങ്ങിമരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം നേരത്തെയും തിരച്ചില്‍ നടത്തിയിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷിച്ചു.

Read Also : Kasargod Death: കാസര്‍കോട് നിന്ന് കാണാതായ പതിനഞ്ചുകാരിയും യുവാവും മരിച്ച നിലയില്‍

തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ വീടിന് തൊട്ടടുത്ത് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണുകള്‍, കത്തി എന്നിവയും സമീപത്ത് നിന്ന് കണ്ടെടുത്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി.

രാവിലെ എഴുന്നേറ്റപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു എന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയെ കാണാതായ അന്ന് പ്രദീപിനെയും കാണാതായത് ദുരൂഹത വര്‍ധിപ്പിച്ചു. പതിനഞ്ചുകാരിയുടെ കുടുംബം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. അന്വേഷണം കാസര്‍കോടിന് പുറത്തേക്കും വ്യാപിപ്പിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.