AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala High Court: ലഹരിക്ക് അടിമയായ യുവാവിനെ ചേർത്തുപിടിച്ച് ഹൈക്കോടതി; ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് സംഘടിപ്പിച്ചു നൽകി

Kerala High Court: ലഹരിമുക്തനായി ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കി നൽകുന്നതാണ് ഉചിതം എന്ന കോടതിയുടെ നിരീക്ഷണമാണ് യുവാവിനി ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴിയൊരുക്കിയത്

Kerala High Court: ലഹരിക്ക് അടിമയായ യുവാവിനെ ചേർത്തുപിടിച്ച് ഹൈക്കോടതി; ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് സംഘടിപ്പിച്ചു നൽകി
ഹൈക്കോടതി (image credits: social media)
Ashli C
Ashli C | Updated On: 19 Oct 2025 | 10:31 AM

കൊച്ചി: ലഹരിക്ക് അടിമയായ യുവാവിന് സാന്ത്വനമായി കേരള ഹൈക്കോടതി. യുവാവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ വ്യത്യസ്തമായ നടപടിയാണ് ഹൈക്കോടതി സ്വീകരിച്ചത്. യുവാവിന് കോളേജിൽ അഡ്മിഷൻ നേടാനുള്ള ഫീസ് ഹൈക്കോടതി സംഘടിപ്പിച്ചു നൽകി. മറ്റൊരു കക്ഷിയിൽ നിന്നും പിഴയായി ഈടാക്കിയ തൊണ്ണൂറ്റി ഒന്നായിരം രൂപ പിഴത്തുകയാണ് യുവാവിന്റെ ഉപരിപഠനത്തിനു വേണ്ടി ഫീസ് ആയി കണ്ടെത്തി നൽകിയത്.

ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ നടപടി. ലഹരിമുക്തനായി ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കി നൽകുന്നതാണ് ഉചിതം എന്ന കോടതിയുടെ നിരീക്ഷണമാണ് യുവാവിനി ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴിയൊരുക്കിയത്.

കേസുകളിൽ പ്രതികളായവരെയും മറ്റും പുനരധിവസിപ്പിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുമായാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്. ലഹരിക്ക് അടിമയായി കഴിയുന്നവർക്ക് ഒപ്പം നീതിന്യായ സംവിധാനം ഉണ്ടെന്ന് തോന്നൽ അവരിൽ ഉണ്ടാക്കണം. ലഹരിക്ക് അടിമയായവരെ ശിക്ഷിക്കുകയല്ല അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിരീക്ഷിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ മാതൃകാപരമായ നടപടി.

സെഷൻസ് കോടതി ഒഴിവാക്കി നേരിട്ട് കേരള ഹൈക്കോടതിയെ സമീപിക്കുന്ന പ്രവണത വർദ്ധിക്കുന്നു

ന്യൂഡൽഹി: മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ ഒഴിവാക്കി നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്ന പ്രവണത കേരളത്തിൽ വർധിക്കുന്നതായി സുപ്രീംകോടതിയിൽ റിപ്പോർട്ട്. 2024 ജൂലൈ ഒന്നു മുതൽ 2025 സെപ്റ്റംബർ 1 വരെയുള്ള കാലയളവിൽ കേരള ഹൈക്കോടതി നേരിട്ട് സമീപിച്ച 3286 പേർക്ക് മുൻകൂർ ജാമ്യം ലഭിച്ചു. നേരിട്ട് മുൻകൂർ ജാമ്യ ഹർജികൾ അനുവദിക്കുന്നതിൽ ഒഡീഷ ഹൈക്കോടതിക്ക് ശേഷം രണ്ടാം സ്ഥാനമാണ് കേരള ഹൈക്കോടതിക്ക് എന്ന് അമിക്കസ് ക്യൂറി മാർ സുപ്രീംകോടതിയെ അറിയിച്ചു.