AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kumbh Mela in Kerala: കേരളത്തിലും കുംഭമേള; ആദ്യ സംഗമം ജനുവരിയില്‍ ഭാരതപ്പുഴയുടെ തീരത്ത്

Kerala Kumbh Mela 2026: മഹാ കുമ്പമേളകളുടെ സംഘാടകരും ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസ പരമ്പരകളിൽ ഒന്നുമായ ജുന അഖാഡയാണ് കേരളത്തിലെ കുംഭമേളയുടെ പിന്നണിയിൽ പ്രവർത്തിക്കുക.

Kumbh Mela in Kerala: കേരളത്തിലും കുംഭമേള; ആദ്യ സംഗമം ജനുവരിയില്‍ ഭാരതപ്പുഴയുടെ തീരത്ത്
Kumbh Mela In KeralaImage Credit source: Social Media, PTI
ashli
Ashli C | Updated On: 07 Nov 2025 08:39 AM

കൊച്ചി: ഉജ്ജയിൻ കുംഭമേളയ്ക്കൊപ്പം കേരളത്തിലും കുംഭമേള നടത്താൻ പദ്ധതി എന്ന് റിപ്പോർട്ട്. ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നുവരെ തിരുനാവായ നാവാ മുകുന്ദ ക്ഷേത്ര സമക്ഷം ഭാരതപ്പുഴയിൽ ആയിരിക്കും ആദ്യസംഗമം നടക്കുക എന്നാണ് സൂചന.

250 വർഷം മുമ്പ് നടന്ന മഹാ സംഗമത്തിന്റെ തുടർച്ചയാകും കേരളത്തിൽ നടക്കുന്ന കുംഭമേള. സംഘാടകസമിതിയുടെ ആദ്യ യോഗം നവംബർ 23ന് ചേരും. മഹാ കുമ്പമേളകളുടെ സംഘാടകരും ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസ പരമ്പരകളിൽ ഒന്നുമായ ജുന അഖാഡയാണ് കേരളത്തിലെ കുംഭമേളയുടെ പിന്നണിയിൽ പ്രവർത്തിക്കുക.

കുംഭമേളയുടെ നടത്തിപ്പിനു വേണ്ടി ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും സഹായം തേടുമെന്ന് ജുന അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട്. രാജ്യത്തെ പ്രധാന സന്യാസി പരമ്പരകൾ കേരളത്തിലെ കുംഭമേളയിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണ്ണം മോഷണം: മുൻ തിരുവാഭരണ കമ്മീഷണറേ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ശബരിമല സ്വർണ്ണം മോഷണം കേസിൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ദേവസ്വം ബോർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചയോടെ റാന്നി മജിസ്ട്രേറ്റ് കോടതിയിലാണ് ബൈജുവിനെ ഹാജരാക്കുക. സ്വർണ്ണ മോഷണക്കേസിൽ ഏഴാമത്തെ പ്രതിയാണ് ബൈജു. ഇതോടെ ശബരിമലയിലെ സ്വർണ്ണം കൊള്ളയുമായി ബന്ധപ്പെട്ട അറസ്റ്റിലാകുന്നവർ നാലു പേരായി. ഇവരെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.

2019 ജൂലൈ 19ന് സ്വർണ്ണപ്പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇതിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ബൈജു ആ ദിവസം വിട്ടുനിന്നത് ഗുരുതര വീഴ്ചയാണെന്നാണ് എസ് ഐ ടി കണ്ടെത്തിയത്.