AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala IPS Officers: ഐപിഎസിൽ വീണ്ടും അഴിച്ചുപണി; യോഗേഷ് ഗുപ്‌തയെ ഫയർ ഫോഴ്‌സിൽ നിന്ന് മാറ്റി

Kerala IPS Officers Reshuffle: വനിത എസ്ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഉൾപ്പെട്ട എസ്പി വി ജി വിനോദ് കുമാറിനെയും മാറ്റി.

Kerala IPS Officers: ഐപിഎസിൽ വീണ്ടും അഴിച്ചുപണി; യോഗേഷ് ഗുപ്‌തയെ ഫയർ ഫോഴ്‌സിൽ നിന്ന് മാറ്റി
Yogesh Gupta IPSImage Credit source: social media
Nithya Vinu
Nithya Vinu | Published: 26 Sep 2025 | 07:57 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. നിധിൻ അഗർവാളാണ് പുതിയ ഫയർഫോഴ്സ് മേധാവി. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ എസ്‍പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ മാറ്റി. ആർ ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിൽ നകുൽ ദേശ്മുഖിനെ തൃശ്ശൂർ കമ്മീഷണറായി നിയമിച്ചു.

വനിത എസ്ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഉൾപ്പെട്ട എസ്പി വി ജി വിനോദ് കുമാറിനെയും മാറ്റി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ എഐജി സ്ഥാനത്ത് നിന്നും ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍, ടെക്‌നോളജി വിഭാഗം എസ്പിയായാണ് നിയമനം. അർദ്ധരാത്രിയിൽ സന്ദേശയങ്ങളയച്ചു എന്ന് ആരോപിച്ച് പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്ഐമാരാണ് എസ്‌പിക്കെതിരെ പരാതി നൽകിയിത്.

ALSO READ: സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു; ഇത്തവണ 2000 കോടി രൂപ

ഇക്കാര്യം ഒരു ഡിവൈഎസ്പിയുടെ ശ്രദ്ധയിൽപ്പെടുത്തി, എന്നാൽ ഡിവൈഎസ്പിയെയും എസ്പി മാനസികമായി പീഡിപ്പിച്ചുവെന്നാണ് റെയ്ഞ്ച് ഡിഐജി അജീതാ ബീഗത്തിന് വനിതാ എസ്ഐമാർ നൽകിയ പരാതി. വനിതാ എസ്ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം പോഷ് ആക്ട് പ്രകാരം നടപടി വേണമെന്ന് ഡിഐജി ശുപാർശ ചെയ്തിരുന്നു.