Kerala Rain Forecast: കേരളത്തില്‍ ഈ മാസം സാധാരണയെക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; നവംബറും നനയും
Kerala Rain Forecast For November 2025: കേരളത്തില്‍ നവംബറില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഐഎംഡി പുറത്തിറക്കിയ സാധ്യത പ്രവചനക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്
കേരളത്തില്‍ നവംബറിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യത. കേരളം ഉള്‍പ്പെടുന്ന സൗത്ത് പെനിന്‍സുലര്‍ മേഖലയില്‍ നവംബറില്‍ സാധാരണ നിലയില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രതിമാസ അവലോകനക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ മാത്രം സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നവംബറില്‍ ശക്തമായ മഴ പെയ്‌തേക്കാമെന്നും കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ സാധ്യതാ പ്രവചനക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
സൗത്ത് പെനിന്‍സുലര്‍ മേഖലയില്‍ ലോങ് പീരിയഡ് ആവറേജിന്റെ (എല്‍പിഎ) 77 മുതല്‍ 123 ശതമാനം വരെ മഴ ലഭിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെയും തെക്കൻ ഇന്ത്യയിലെയും ചില പ്രദേശങ്ങൾ ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണ മുതൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
നവംബറിലെ ആദ്യ വാരം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ല. നവംബര്‍ 1, 2 തീയതികളില്‍ നേരിയ മഴ പോലും പെയ്യില്ലെന്നാണ് പ്രവചനം. എന്നാല്‍ മൂന്നാം തീയതി മുതല്‍ നേരിയ തോതില്‍ മഴ തിരികെയെത്തിയേക്കും. നാലാം തീയതി മുതല്‍ എല്ലാ ജില്ലകളിലും നേരിയ തോതില്‍ മഴ സാധ്യതയുണ്ട്.
ലാ നിന
നിലവിൽ, ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ ലാ നിന സാഹചര്യം നിലനിൽക്കുന്നു. നിലവിലെ ലാനിന സാഹചര്യം നവംബർ-ഡിസംബർ മാസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു
നവംബറിലെ മഴ
1971 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം, നവംബർ മാസത്തിൽ രാജ്യത്ത് ലഭിക്കുന്ന മഴയുടെ അളവ് ഏകദേശം 29.7 മില്ലിമീറ്ററാണ്. തെക്കൻ ഉപദ്വീപിൽ ഇന്ത്യയിൽ ലഭിച്ച മഴയുടെ അളവ് ഏകദേശം 118.7 മില്ലിമീറ്ററാണ്.
താപനില
വടക്കുകിഴക്കൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളും, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളും, തെക്കൻ ഉപദ്വീപിലും ഹിമാലയത്തിന്റെ താഴ്‌വരകളിലും ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയോ അതില്‍ താഴെയോ താപനിലയ്ക്ക് സാധ്യതയുണ്ട്.
കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്
नवंबर 2025 के दौरान वर्षा का संभाव्य पूर्वानुमान
Probabilistic Forecast for the Rainfall during November 2025
अधिक जानकारी के लिए लिंक पर जाएं : https://t.co/f4VwTRZl7P
For more information, visit: https://t.co/0zFjcE0y6l #imd #weatherupdate #mausam #outlook #season… pic.twitter.com/nCWqzVex5D
— India Meteorological Department (@Indiametdept) October 31, 2025