AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴ പോയിട്ടില്ല, ശക്തമായി തന്നെ തുടരും; ഈ മൂന്ന് ജില്ലകളിലുള്ളവര്‍ ജാഗ്രത പാലിക്കുക

November 1 Saturday Kerala Piravi Day Weather Update: അടുത്ത അഞ്ച് ദിവസം വടക്കന്‍ കേരളത്തില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ ഒരു ജില്ലയിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ശക്തമായ കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

Kerala Rain Alert: മഴ പോയിട്ടില്ല, ശക്തമായി തന്നെ തുടരും; ഈ മൂന്ന് ജില്ലകളിലുള്ളവര്‍ ജാഗ്രത പാലിക്കുക
പ്രതീകാത്മക ചിത്രംImage Credit source: PTI
shiji-mk
Shiji M K | Published: 01 Nov 2025 06:10 AM

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂര്‍ വിവിധ ജില്ലകളില്‍ മഴ ലഭിക്കും. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിലേക്കുള്ളതാണ് ഈ മുന്നറിയിപ്പ്.

അടുത്ത അഞ്ച് ദിവസം വടക്കന്‍ കേരളത്തില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ ഒരു ജില്ലയിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ശക്തമായ കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മധ്യ-കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള വടക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലും ചിലപ്പോള്‍ 65 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. ഇതിന് പുറമെ, ഗുജറാത്ത്, വടക്കന്‍ കൊങ്കണ്‍ തീരങ്ങള്‍, അതിനോട് ചേര്‍ന്നുള്ള തീരപ്രദേശം, മധ്യ-കിഴക്കന്‍ അറബിക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും കാറ്റുണ്ടാകും. മണിക്കൂറില്‍ 35 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന് സാധ്യത.

Also Read: Kerala Rain Alert: മഴ മാറിയോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്

 

  1. നവംബര്‍ 1 ശനി- ഗുജറാത്ത്, അതിനോട് ചേര്‍ന്ന വടക്കന്‍ കൊങ്കണ്‍ തീരങ്ങള്‍, അതിനോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങള്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, വടക്കുകിഴക്കന്‍ അറബിക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചിലയവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
  2. നവംബര്‍ 2 ഞായര്‍- ഗുജറാത്ത് തീരം, ആന്‍ഡമാന്‍ കടല്‍, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
  3. നവംബര്‍ 3 തിങ്കള്‍- ആന്‍ഡമാന്‍ കടല്‍, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
  4. നവംബര്‍ 4 ചൊവ്വ- ആന്‍ഡമാന്‍ കടല്‍, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്ത