Kerala Local Body Election 2025: തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയുടെ വിരൽ കടിച്ചു മുറിച്ച് എതിര്‍ സ്ഥാനാര്‍ഥിയുടെ ബന്ധു
Kerala Local Body Election 2025: വീടിനു മുന്നിലെ ബൂത്ത് ഓഫീസിനു സമീപത്ത് മനൂപ് തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി പ്രവർത്തകർക്കൊപ്പം നിൽക്കുന്ന സമയത്താണ് സംഭവം ഉണ്ടായത്.....
കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിരൽ എതിർ സ്ഥാനാർത്ഥിയുടെ ബന്ധു കടിച്ചു മുറിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവാണ് അതിക്രമം കാണിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി പിസി മനോബിനെ നേരെയാണ് അതിക്രമം. വീടിനു മുന്നിലെ ബൂത്ത് ഓഫീസിനു സമീപത്ത് മനൂപ് തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി പ്രവർത്തകർക്കൊപ്പം നിൽക്കുന്ന സമയത്താണ് സംഭവം ഉണ്ടായത്.
മദ്യലഹരിയിൽ ആയിരുന്ന പ്രതി ആക്രമിച്ചു എന്നാണ് എൽഡിഎഫിന്റെ ആരോപിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. മനൂപിന്‍റെ വലത് കൈയിലെ തള്ളവിരലില്‍ ആഴത്തിലുള്ള മുറിവുണ്ട്. അടിവയറിനും മർദ്ദനമേറ്റതായാണ് റിപ്പോർട്ട്.പരുക്കേറ്റ മുറിവേറ്റ മനൂപ് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയതു.
അതേസമയം വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം 66-ാം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ(എസ്എംടിഎഫ്) പ്രതിനിധിയായിട്ടായിരുന്നു ജസ്റ്റിസ് ഫ്രാൻസിസ് മത്സരത്തിനിറങ്ങിയത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണം. തിങ്കളാഴ്ച വൈകിട്ട് 6.50 ഓടെയായിരുന്നു മരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജസ്റ്റിനെ ഓട്ടോയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.