Pt kunju Muhammed Assault case: സ്ത്രീത്വത്തെ അപമാനിച്ചതിന് പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്; സംഭവം ഇങ്ങനെ
Pt kunju Muhammed Assault case: തിരുവനന്തപുരത്ത് ഐ എഫ് കെ സ്ക്രീനിംഗ് വേളയിൽ ഹോട്ടൽ മുറിയിൽ എത്തിയ സംവിധായകൻ...
സിപിഎം മുൻ എംഎൽഎ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. രാജേന്ദ്ര ചലച്ചിത്രമേളയുടെ ചിത്രങ്ങളുടെ സ്ക്രീനിങ്ങിനിടയാണ് സംഭവം. ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നൽകുകയായിരുന്നു. തുടർന്ന് പോലീസ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും വിവരങ്ങൾ തേടി. പരാതിയിൽ ഉറച്ചു നിൽക്കുകയാണ് എന്നാണ് അവർ അറിയിച്ചത്.
തിരുവനന്തപുരത്ത് ഐ എഫ് കെ സ്ക്രീനിംഗ് വേളയിൽ ഹോട്ടൽ മുറിയിൽ എത്തിയ സംവിധായകൻ അപമര്യാതയായി പെരുമാറിയ എന്നാണ് കത്തിൽ നൽകിയ വിശദീകരണം. എന്നാൽ ചലച്ചിത്രപ്രവർത്തക തെറ്റിദ്ധരിച്ചതാകാമെന്നാണ് പിടി കുഞ്ഞുമുഹമ്മദ് വിഷയത്തിൽ പ്രതികരിച്ചത്. താൻ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും തെറ്റ് ചെയ്തിട്ടില്ല കേസിന് നിയമപരമായി നേരിടും എന്നും വീട്ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.
പൊലീസ് നടത്തിയ ഗൂഢാലോചനയ്ക്കെതിരെ ദിലീപ് കേസ് നൽകും
നടിയെ ആക്രമിച്ച കേസിൽ പൊലീസ് നടത്തിയ ഗൂഢാലോചനയ്ക്കെതിരെ ദിലീപ് കേസ് നൽകും. തനിക്കെതിരെ പോലീസ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകുന്നത്. കേസിൽ തന്നെ പ്രതിചേർക്കുന്നതിനായി പോലീസുകാർ ശ്രമിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് പരാതി നൽകുന്നത്. തന്നെ ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനു വേണ്ടി ബലിയാടാക്കിയെന്നാണ് ദിലീപ് ആരോപിക്കുന്നത്. പോലീസുകാർക്കെതിരേയും മഞ്ജു വാര്യർക്കെതിരേയും വിധി വന്നതിനു പിന്നാലെ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവരുടെ ക്രിമിനലുകൾ ആയ പോലീസുകാരും ചില മാധ്യമങ്ങളും ചേർന്ന് കള്ളക്കഥ പ്രചരിപ്പിച്ചു.മഞ്ജു വാര്യർ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ആരോപിച്ച ഗൂഡാലോചനയാണ് തനിക്കെതിരെ തിരിഞ്ഞതെന്നും ഉത്തരവ് പകർപ്പ് ലഭിച്ചശേഷം തുടർന്ന് നടപടികൾ സ്വീകരിക്കുമെന്നും ദിലീപ് വ്യക്തമാക്കി.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ദിവസമാണ് കോടതി വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ കോടതിയുടെതാണ് ഉത്തരവ്. നടി ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ആദ്യത്തെ ആറ് പ്രതികളും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.