Kerala Local Body Election 2025: തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയുടെ വിരൽ കടിച്ചു മുറിച്ച് എതിര്‍ സ്ഥാനാര്‍ഥിയുടെ ബന്ധു

Kerala Local Body Election 2025: വീടിനു മുന്നിലെ ബൂത്ത് ഓഫീസിനു സമീപത്ത് മനൂപ് തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി പ്രവർത്തകർക്കൊപ്പം നിൽക്കുന്ന സമയത്താണ് സംഭവം ഉണ്ടായത്.....

Kerala Local Body Election 2025: തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയുടെ വിരൽ കടിച്ചു മുറിച്ച് എതിര്‍ സ്ഥാനാര്‍ഥിയുടെ ബന്ധു

Kerala Local Body Election

Updated On: 

09 Dec 2025 08:27 AM

കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിരൽ എതിർ സ്ഥാനാർത്ഥിയുടെ ബന്ധു കടിച്ചു മുറിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവാണ് അതിക്രമം കാണിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി പിസി മനോബിനെ നേരെയാണ് അതിക്രമം. വീടിനു മുന്നിലെ ബൂത്ത് ഓഫീസിനു സമീപത്ത് മനൂപ് തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി പ്രവർത്തകർക്കൊപ്പം നിൽക്കുന്ന സമയത്താണ് സംഭവം ഉണ്ടായത്.

മദ്യലഹരിയിൽ ആയിരുന്ന പ്രതി ആക്രമിച്ചു എന്നാണ് എൽഡിഎഫിന്റെ ആരോപിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. മനൂപിന്‍റെ വലത് കൈയിലെ തള്ളവിരലില്‍ ആഴത്തിലുള്ള മുറിവുണ്ട്. അടിവയറിനും മർദ്ദനമേറ്റതായാണ് റിപ്പോർട്ട്.പരുക്കേറ്റ മുറിവേറ്റ മനൂപ് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയതു.

അതേസമയം വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം 66-ാം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ(എസ്എംടിഎഫ്) പ്രതിനിധിയായിട്ടായിരുന്നു ജസ്റ്റിസ് ഫ്രാൻസിസ് മത്സരത്തിനിറങ്ങിയത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണം. തിങ്കളാഴ്ച വൈകിട്ട് 6.50 ഓടെയായിരുന്നു മരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജസ്റ്റിനെ ഓട്ടോയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Stories
Kerala Local Body Election: ഏഴ് ജില്ലകൾ നാളെ വിധിയെഴുതും, തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് സജ്ജമായി വടക്കൻ കേരളം
Rahul Mamkuttathil: യുവതിയുടെ മൊഴികളിൽ വൈരുധ്യം; രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ സംശയവുമായി കോടതി
Kollam BLO Attack: കൊല്ലത്ത് എസ്ഐആർ ഫോം ചോദിച്ചെത്തിയ ബിഎൽഒയുടെ നെഞ്ചിൽ ചവിട്ടി; തരില്ലെന്ന് ഭീഷണി
V D Satheesan And Pinarayi Vijayan: സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം, പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ്
Bengaluru-Kerala Train: നാട്ടില്‍ വേഗത്തിലെത്താം; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ തീവണ്ടികള്‍
Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ എത്തുമോ? സൂചനകൾ ഇങ്ങനെ
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്