Kerala Local Body Election 2025: പത്രിക സമർപ്പണം അവസാനിച്ചു; സൂക്ഷ്മപരിശോധന ഇന്ന്, തിങ്കളാഴ്ച വരെ പിൻവലിക്കാം

Scrutiny of Kerala Local Body Election nominations: പരിശോധനയ്ക്ക് ശേഷം സ്വീകരിച്ച പത്രികകളുടെ പട്ടിക റിട്ടേണിങ് ഓഫിസർ പ്രസിദ്ധീകരിക്കും. പരിശോധന സമയത്ത് സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നി വര്‍ക്കു പുറമേ സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി നില്‍ക്കാവുന്നതാണ്.

Kerala Local Body Election 2025: പത്രിക സമർപ്പണം അവസാനിച്ചു; സൂക്ഷ്മപരിശോധന ഇന്ന്, തിങ്കളാഴ്ച വരെ പിൻവലിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

22 Nov 2025 | 08:01 AM

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. ഒരു സ്ഥാനാര്‍ഥി ഒന്നിലധികം നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ചെടുത്തായിരിക്കും സൂക്ഷ്മപരിശോധന ചെയ്യുന്നത്.

പരിശോധനയ്ക്ക് ശേഷം സ്വീകരിച്ച പത്രികകളുടെ പട്ടിക റിട്ടേണിങ് ഓഫിസർ പ്രസിദ്ധീകരിക്കും. പരിശോധന സമയത്ത് സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നി വര്‍ക്കു പുറമേ സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി നില്‍ക്കാവുന്നതാണ്.

സൂക്ഷ്‌മപരിശോധനാ സമയം എല്ലാ സ്ഥാനാർഥികളുടേയും നാമനിർദേശ പത്രിക പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവർക്ക് ലഭിക്കും. നാമനിർദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തി ആണ് ഒരു സ്ഥാനാർഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. നാമനിർദേശപത്രിക സമർപ്പിക്കുന്ന ദിവസം സ്ഥാനാർഥിക്ക് 21 വയസ് പൂർത്തിയായിരിക്കണം.

ALSO READ: തിരഞ്ഞെടുപ്പിനു മുമ്പേ വിജയിച്ചർ ഇവിടുണ്ട്, എതിരാളികളില്ലാത്ത സ്ഥാനാർത്ഥികൾ ഉള്ളത് ഇവിടെയെല്ലാം

പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24നാണ്. അന്ന് അന്തിമ സ്ഥാനാർഥിപ്പട്ടികയാകും. റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പാലിറ്റി ഓഫിസിലും സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക.

സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിലേക്കായി 1,08,580 പേരുടെ പത്രികകൾ ആണ് ലഭിച്ചത്. ഇതിൽ 57,227 പേർ സ്ത്രീകളും 51,352 പേർ പുരുഷൻമാരുമാണ്. തിരുവനന്തപുരത്ത് ഒരു ട്രാൻസ്ജെൻഡറും പത്രിക നൽകി. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ് (13,595). ഏറ്റവും കുറവ് വയനാട്ടിലും (3,180). അവസാന ദിവസമായ ഇന്നലെ മാത്രം 45,652 പേരാണ് പത്രിക സമർപ്പിച്ചത്.

Follow Us
Related Stories
നിപയും ഷിഗെല്ലയും ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍; അവധി ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥാനത്തുനിന്ന് നീക്കി
Murari Babu Death: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
Kozhikode Nipah Virus: നിപ ഭീതിയിൽ കേരളം; കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ, സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
Case Against Youtuber Thoppi :കുരുക്ക് മുറുകുന്നു; യൂടൂബര്‍ തൊപ്പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി
CM VD Satheesan: മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോൺമെന്റ് പൊലീസ്
Nedumangad Child Death: ഒന്നരവയസുകാരന്റെ മരണം; ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ജീവനക്കാരനെ പുറത്താക്കാൻ ഉത്തരവ്, കർശന നടപടിയുമായി മന്ത്രി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് റംബൂട്ടാന്‍ കഴിക്കാമോ? ഷുഗര്‍ കൂടിയാലോ...
പണം മുടക്കാതെ മുഖം മിനുക്കാൻ പപ്പായ മതി
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ