Kerala Local Body Election 2025 : തിരഞ്ഞെടുപ്പിനു മുമ്പേ വിജയിച്ചർ ഇവിടുണ്ട്, എതിരാളികളില്ലാത്ത സ്ഥാനാർത്ഥികൾ ഉള്ളത് ഇവിടെയെല്ലാം
LDF Candidates in Kannur's Malappattam and Anthoor: സിപിഎമ്മിന്റെ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്. ഈ വർഷം മേയിൽ കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് ഇവിടെ സംഘർഷങ്ങളുണ്ടായിരുന്നു.
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് (LDF) സ്ഥാനാർഥികൾക്ക് എതിരാളികളില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലുമാണ് ഇടതുമുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
എതിരില്ലാത്ത വിജയം
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ ആദ്യത്തേത് 5-ാം വാർഡ് അടുവാപ്പുറം നോർത്തിലുള്ള ഐ.വി. ഒതേനൻ ആണ്. എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഒതേനൻ. മറ്റൊന്ന് 6-ാം വാർഡിലുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായ സി.കെ. ശ്രേയയാണ്. ഈ രണ്ട് വാർഡുകളിലും മറ്റാരും പത്രിക സമർപ്പിച്ചില്ലെന്നാണ് വിവരം.
ALSO READ: അയ്യപ്പ തീർത്ഥാടകർ ജാഗ്രത! ശബരിമലയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴ
ആന്തൂർ നഗരസഭയാണ് അടുത്തത്. പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ. ഇവിടെ രണ്ട് വാർഡുകളിൽ എതിരില്ലാത്ത വിജയം എൽഡിഎഫ് ഉറപ്പിച്ചു. മൊറാഴ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ. രചിതയും പൊടിക്കുണ്ട് വാർഡിലെ മറ്റൊരു എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേമരാജനുമാണ് ഇത്തരത്തിൽ എതിരാളികൾ ഇല്ലാത്തവർ.
സംഘർഷങ്ങളുടെ പശ്ചാത്തലം
സിപിഎമ്മിന്റെ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്. ഈ വർഷം മേയിൽ കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് ഇവിടെ സംഘർഷങ്ങളുണ്ടായിരുന്നു. ഇതിനെത്തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ഇവിടെ പ്രതിഷേധ റാലി നടത്തുകയും ചെയ്തിരുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് മലപ്പട്ടത്തെ എൽഡിഎഫിന്റെ എതിരില്ലാത്ത വിജയം ശ്രദ്ധേയമാകുന്നത്.