Kerala Local Body Election 2025: സ്ഥാനാര്‍ത്ഥിയുടെ മരണം, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

Pampakuda 10th Ward Election Postponed: വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സിഎസ് ബാബുവിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.

Kerala Local Body Election 2025: സ്ഥാനാര്‍ത്ഥിയുടെ മരണം, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

സിഎസ് ബാബു

Updated On: 

09 Dec 2025 | 08:15 AM

കൊച്ചി: എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സിഎസ് ബാബുവിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്. മോക് പോളിങിനുശേഷം രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 13-നാണ് വോട്ടെണ്ണൽ.

 

തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു, കാരണമിത്….

 

സ്വതന്ത്രസ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം 66-ാം വാർഡിലെ തിരഞ്ഞെടുപ്പും മാറ്റിവെച്ചു. വാർഡിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ(എസ്എംടിഎഫ്) പ്രതിനിധിയായി മത്സരിച്ചിരുന്ന ജസ്റ്റിസ് വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജസ്റ്റിനെ ഓട്ടോയിടിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങി. സ്ഥാനാർത്ഥിയുടെ മരണത്തെതുടർന്ന് വാർഡ് 66- ലെ തിരഞ്ഞെടുപ്പ് കേരള മുനിസിപ്പൽ ആക്ട് 124 വകുപ്പ് പ്രകാരം മാറ്റിവെച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും വരണാധികാരി സബ്കളക്ടർ ഒ.വി. ആൽഫ്രഡ് വ്യക്തമാക്കി.

 

 

Loading...
Unable to load recommendations.
Follow Us
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്