Kerala Local Body Election Result 2025: ‘കുടുംബ വിജയം’, പാലയിൽ നിന്ന് പുളിക്കക്കണ്ടം കുടുംബം നഗരസഭയിലേക്ക്

Pulickakandam family wins in Pala Municipality: കോൺ​ഗ്രസ് നേതാവായാണ് ബിനു പുളിക്കക്കണ്ടം ആദ്യം ന​ഗരസഭാം​ഗമായത്. തുടർന്ന് സ്വതന്ത്രനായി മത്സരിച്ചു. 2015ൽ ബിജെപി സ്ഥാനാർത്ഥിയായും 2020-ൽ സിപിഎം പ്രതിനിധിയായും മത്സരിച്ചു.

Kerala Local Body Election Result 2025: കുടുംബ വിജയം, പാലയിൽ നിന്ന് പുളിക്കക്കണ്ടം കുടുംബം നഗരസഭയിലേക്ക്

ബിനു, ദിയ, ബിജു

Updated On: 

13 Dec 2025 13:56 PM

പാല: തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ തരം​ഗമായി പുളിക്കക്കണ്ടം കുടുംബം. പാലാ ന​ഗരസഭയിൽ സ്വതന്ത്രരായി മത്സരിച്ച ബിനും പുളിക്കക്കണ്ടവും മകൾ ദിയയും ബിനുവിന്റെ സഹോദരൻ ബിജുവിനും മിന്നുന്ന വിജയം. പാലാ നഗരസഭയിലെ 13, 14 15 വാർഡുകളിലാണ് ഇവർ ജനവിധി തേടിയത്.

കോൺ​ഗ്രസ് നേതാവായാണ് ബിനു പുളിക്കക്കണ്ടം ആദ്യം ന​ഗരസഭാം​ഗമായത്. തുടർന്ന് സ്വതന്ത്രനായി മത്സരിച്ചു. 2015ൽ ബിജെപി സ്ഥാനാർത്ഥിയായും 2020-ൽ സിപിഎം പ്രതിനിധിയായി പാർട്ടി ചിഹ്നത്തിലും മത്സരിച്ച് വിജയിച്ചിരുന്നു. കേരള കോൺ​ഗ്രസ് (എം)മായുള്ള തർക്കത്തിനൊടുവിൽ സിപിഎം-ൽ പുറത്താക്കുകയായിരുന്നു.\

ALSO READ: ഇടത് കോട്ട തകർത്ത് യുഡിഎഫ്; തൃശൂർ കോർപ്പറേഷനിൽ അട്ടിമറി ജയം

കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായി ദീർഘനാൾ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ബിജു പുളിക്കക്കണ്ടം. കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ സന്തതസഹചാരിയുമാണ് അദ്ദേഹം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്തി.

ഇരുപത്തിയൊന്നുകാരിയായ ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ ഇക്കണോമിക്സിൽ ബിരുദമെടുത്ത ശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. ഇക്കുറി തരം​ഗസൃഷ്ടിച്ച ബിനുവും ബിജുവും, 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ്.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്