Kerala Local Holiday: പരുമല പള്ളി പെരുന്നാള്‍; തിങ്കളാഴ്ച 3 താലൂക്കുകൾക്ക് പ്രാദേശിക അവധി
Kerala Local Holiday:ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ജില്ലാ കലക്ടർമാർ പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Kerala Local Holiday
പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോട് അനുബന്ധിച്ച് രണ്ടു ജില്ലയിലെ മൂന്നു താലുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും തിങകളാഴ്ച്ച(നവംബർ 3) പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ജില്ലാ കലക്ടർമാർ പ്രഖ്യാപിച്ചു.എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർമാർ ഇറക്കിയിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും വ്യക്തമാക്കി. ക്രൈസ്തവ മതത്തിൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പ്രഥമ ഭാരതീയനും പരിശുദ്ധ പരുമല തിരുമേനി എന്ന് വിഖ്യാതനുമായ പരിശുദ്ധ ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 ആം ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്.