AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Summer Bumper: പത്തു കോടിയുടെ ഭാഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ മാത്രം; സമ്മര്‍ ബമ്പര്‍ ടിക്കറ്റ് എടുത്തോ?

Kerala Lottery Summer Bumper 2025 BR-102: ഏപ്രിൽ രണ്ട് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ്നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽവെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 250 രൂപയാണ് ടിക്കറ്റ് വില.

Kerala Summer Bumper: പത്തു കോടിയുടെ ഭാഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ മാത്രം; സമ്മര്‍ ബമ്പര്‍ ടിക്കറ്റ് എടുത്തോ?
Kerala Summer Bumper Lottery 2025 Br 102Image Credit source: social media
Sarika KP
Sarika KP | Published: 01 Apr 2025 | 04:12 PM

തിരുവനന്തപുരം: ഈ വർഷത്തെ രണ്ടാമത്തെ കോടിപതിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ പത്ത് കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന സമ്മർ ബമ്പറിന്റെ നറുക്കെടുപ്പ് നാളെയാണ്. ഏപ്രിൽ രണ്ട് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ്നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽവെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 250 രൂപയാണ് ടിക്കറ്റ് വില.

അതുകൊണ്ട് ഇനിയും ടിക്കറ്റ് എടുക്കാത്തവരാണെങ്കിൽ വേഗം ലോട്ടറി കടയിലേക്ക് വിട്ടോ. ഇതിന്റെ ഭാ​ഗമായി തകൃതിയായ വിൽപ്പനയാണ് സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും നടക്കുന്നത്. ക്രിസ്മസ് ന്യൂയര്‍ ലോട്ടറി നറുക്കെടുപ്പ് ചടങ്ങിൽ വച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാൽ സമ്പർ ബമ്പർ പ്രകാശനം ചെയ്തത്. വിഷു ബമ്പറിന് മുന്നോടിയായുള്ള ബമ്പർ ലോട്ടറിയാണിത്.

Also Read:‘ഫൂളാകാതെ നമ്പർ ഒന്ന് നോക്കിക്കേ’; സ്ത്രീശക്തി ലോട്ടറി ഫലം ഇതാ

ഇതുവരെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഇതിൽ മാർച്ച് 29 ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ 35,23,230 ടിക്കറ്റുകൾ വിറ്റുപോയി. ബാക്കിയുള്ള ടിക്കറ്റുകൾ നറുക്കെടുപ്പിന് മുൻപ് വിറ്റ് തീരുമെന്ന പ്രതീക്ഷയിലാണ് വിൽപ്പനക്കാർ. ഇത്തവണയും ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ. 7,90,200 ടിക്കറ്റുകളാണ് പാലക്കാട് ഇതുവരെ വിറ്റ് തീർന്നത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശൂരുമാണ്. തിരുവനന്തപുരത്ത് 4,73,640 ടിക്കറ്റും തൃശൂരില്‍ 4,09,330 ടിക്കറ്റുമാണ് വിറ്റ് തീർന്നത്.

രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം എല്ലാ സീരിസിനും ലഭിക്കും.SA, SB, SC, SD, SE, SG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)