Malappuram Shigella Outbreak: മലപ്പുറത്തും ഷിഗെല്ല ഭീതി: നാലു വയസുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

Kerala Malappuram Shigella Outbreak: വയറിളക്കം, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ പ്രദേശത്തുള്ള ഇരുപത്തിമൂന്നുപേർ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ എല്ലാം പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ രോഗസ്ഥിരീകരണം നടത്താനാവൂ. മലിനമായ വെള്ളത്തിലൂടെയും ശുചിത്വമില്ലാതെ തയാറാക്കുന്ന ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കാത്തതും രോഗം വേഗത്തിൽ പടരാൻ കാരണമാകുന്നു.

Malappuram Shigella Outbreak: മലപ്പുറത്തും ഷിഗെല്ല ഭീതി: നാലു വയസുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

പ്രതീകാത്മക ചിത്രം

Published: 

07 Nov 2026 | 01:08 PM

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഭീതിപടർത്തി ഷിഗെല്ല രോ​ഗം. നിലമ്പൂരിൽ മൂന്നുപേർക്കാണ് നിലവിൽ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസ്സുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്നു മന്തികഴിച്ച രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

വയറിളക്കം, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ പ്രദേശത്തുള്ള ഇരുപത്തിമൂന്നുപേർ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ എല്ലാം പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ രോഗസ്ഥിരീകരണം നടത്താനാവൂ. മലിനമായ വെള്ളത്തിലൂടെയും ശുചിത്വമില്ലാതെ തയാറാക്കുന്ന ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കാത്തതും രോഗം വേഗത്തിൽ പടരാൻ കാരണമാകുന്നു.

ALSO READ: മത്സ്യങ്ങളൂടെ ഉള്ളിൽ ഒളിപ്പിച്ച് ലഹരി കടത്തുന്നു? മത്സ്യബന്ധന ബോട്ടുകൾ കേന്ദ്രീകരിച്ച് വൻ നർക്കോട്ടിക്സ് ഡീലെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്

കോഴിക്കോട് മേപ്പയിൽ സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്കാണ് കഴിഞ്ഞ ദിവസം ഷി​ഗെല്ല രോഗം സ്ഥിരീകരിച്ചത്. സ്‌കൂളിലെ കിണർവെള്ളത്തിൽ നിന്നാണ് രോഗ ബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. നിരവധി കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോ​ഗ ബാധയെ തുടർന്ന് സ്‌കൂളിന് താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ്.

എന്താണ് ഷി​ഗെല്ല രോ​ഗം?

മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വേഗത്തിൽ പടരുന്ന ഒരു കുടൽ ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല. ഷിഗെല്ല വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകളാണ് ഈ രോഗത്തിന് കാരണമാകുന്നത്. പ്രധാനമായും ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ നിർജ്ജലീകരണത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കും. രോഗം ഗുരുതരമാകുന്നത് മരണകാരണമാകാം. രോഗബാധിതരായ വ്യക്തികളുമായി സമ്പർക്കത്തിൽ വരുമ്പോഴോ, അവർ ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴോ രോ​ഗം മറ്റൊളിൽ നിന്ന് പടരാം.

പ്രധാന രോഗലക്ഷണങ്ങൾ

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം ഒന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. രക്തം അല്ലെങ്കിൽ കഫം കലർന്ന കഠിനമായ വയറിളക്കം, ശക്തമായ പനിയും തളർച്ചയും, കഠിനമായ വയറുവേദനയും വയറിളക്കവും, ഛർദ്ദിയും തലകറക്കവും എന്നവിയെല്ലാം ഷി​ഗെല്ല രോ​ഗത്തിൻ്റെ ലക്ഷണങ്ങളാണ്.

പ്രതിരോധവും ശുചിത്വ ശീലങ്ങളും

രോ​ഗം സ്ഥിരീകരിച്ച വ്യക്തിയോ ലക്ഷണങ്ങളോ ഉള്ളവർ കഴിവതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാൻ മറക്കരുത്. പഴകിയതോ തുറന്നുവെച്ചതോ ആയ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ടോയ്‌ലറ്റ് ഉപയോഗത്തിന് ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ 20 സെക്കൻഡെങ്കിലും വൃത്തിയായി കഴികേണ്ടത് വളരെ നിർബന്ധമാണ്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒആർഎസ് ലായനി എന്നിവ കുടിക്കണം.

English Summary:

Following its emergence in Kozhikode, the Shigella infection has now sparked concern in Malappuram. The disease has currently been confirmed in three individuals in Nilambur.

Loading...
Unable to load recommendations.
Follow Us
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാമോ? ആറിയാതെ പോകല്ലേ
എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി