Kerala Rain Alert: മഴ കുറഞ്ഞിട്ടില്ല; സംസ്ഥാനത്ത് അടുത്ത് 5 ദിവസത്തേക്ക് മുന്നറിയിപ്പ്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Monsoon Rain Alert: സംസ്ഥാനത്ത് വിവിധ് പ്രദേശങ്ങളിൽ ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ കനത്ത മഴക്ക് നേരിയ കുറവുണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷം വീണ്ടും മുന്നറിയിപ്പുകൾ പ്രഖ്യാപിക്കുകയായിരുന്നു. നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.
നാളെ ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒന്നും രണ്ടും തീയതികളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, ,കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മൂന്നും നാലും തീയതികളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വിവിധ് പ്രദേശങ്ങളിൽ ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചയായി ശക്തമായ മഴയാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളും ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. നിരവധി ട്രെയിനുകളാണ് മണിക്കൂറികളോളം വൈകി ഓടിയത്.