AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ശക്തമായ മഴ തുടരുന്നു; 11 ജില്ലകളിൽ റെഡ് അലർട്ട്, ഈ ജില്ലകളിൽ വിദ്യാഭ്യാക്ക് സ്ഥാപനങ്ങൾക്ക് അവധി

Kerala Monsoon Rain And Red Alert: കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകൾ മാറ്റി വച്ചതായി അധികൃതർ അറിയിച്ചു. കേരളത്തിലെ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

Kerala Rain Alert: ശക്തമായ മഴ തുടരുന്നു; 11 ജില്ലകളിൽ റെഡ് അലർട്ട്, ഈ ജില്ലകളിൽ വിദ്യാഭ്യാക്ക് സ്ഥാപനങ്ങൾക്ക് അവധി
Rain Alert Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 26 May 2025 06:37 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് തുടരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ ട്യൂഷൻ സെൻ്റർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി.

കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകൾ മാറ്റി വച്ചതായി അധികൃതർ അറിയിച്ചു. കേരളത്തിലെ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കൂടാതെ കേരള തീരത്ത് ഇന്ന് രാത്പി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

നാളെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. നിലവിൽ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 29 വരെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. അതിശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ കനത്ത നാശനഷ്ട്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതിലൈൻ പൊട്ടി തോളിലേക്ക് വീണ് കോഴിക്കോട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. താമരശേരി താലൂക്കിൽ കോടഞ്ചേരി വില്ലേജിലെ ബിജു ചന്ദ്രൻകുന്നേലിന്റെ മക്കളായ നിഥിൻ ബിജു (13), ഐവിൻ ബിജു (11) എന്നിവരാണ് മരിച്ചത്. തോട്ടിൽ മീൻ പിടിക്കാൻ പോയതായിരുന്നു ഇരുവരും. മീൻ പിടിക്കുന്നതിനിടെ ശക്തമായ കാറ്റിൽ വലിയ മരം ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇതോടെ വൈദ്യുതിലൈൻ പൊട്ടി കുട്ടികളുടെ തോളിലേക്ക് വീഴുകയായിരുന്നു.

ശക്തമായ മഴയും കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ അതീവ ജാ​ഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മിക്ക സ്ഥലങ്ങളിൽ മരക്കൊമ്പുകൾ വീണ് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതിലൈൻ പൊട്ടിക്കിടക്കുന്നതോ അപകടമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ വിളിച്ചറിയിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.