Wayanad Woman Murder: വയനാട്ടിൽ യുവതിയെ പങ്കാളി വെട്ടിക്കൊലപ്പെടുത്തി; മകൾക്ക് പരിക്ക്, മറ്റൊരു മകളെ കാണാനില്ല
Wayanad Woman Murder: മൂത്ത മകളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു മകളെ കാണാനില്ല. കഴുത്തിനും ചെവിക്കും പരിക്കേറ്റ അനർഘയെ വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വയനാട്ടിൽ അരുംകൊല. യുവതിയെ വെട്ടിക്കൊലപ്പെടുത്തി. തിരുനെല്ലി ചേകാടി വാകേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന എടയൂർകുന്ന് സ്വദേശി പ്രവീണയാണ് മരിച്ചത്. പ്രവീണയ്ക്ക് ഒപ്പം താമസിച്ചിരുന്ന ദിലീഷാണ് വെട്ടിയതെന്നാണ് പ്രാഥമിക നിഗമനം.
മൂത്ത മകളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു മകളെ കാണാനില്ല. കഴുത്തിനും ചെവിക്കും പരിക്കേറ്റ അനർഘയെ വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന പ്രവീണ മക്കളായ അനർഘ, അബിന എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്.
സംഭവത്തിന് പിന്നാലെ ദിലീഷിനെയും അബിനയേയും കാണാനില്ല. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അബിന, ആക്രമണം കണ്ട് പേടിച്ച് എവിടേക്കെങ്കിലും മാറിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
വൈദ്യുതിലൈന്‍ പൊട്ടി തോളില്‍ വീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വൈദ്യുതിലൈന്‍ പൊട്ടി തോളിലേക്ക് വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. താമരശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജിലെ ബിജു ചന്ദ്രന്‍കുന്നേലിന്റെ മക്കളായ നിഥിന്‍ ബിജു (13), ഐവിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്.
ഇരുവരും തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. മീന്‍ പിടിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് മറിയുകയും വൈദ്യുതിലൈന്‍ പൊട്ടി കുട്ടികളുടെ തോളിലേക്ക് വീഴുകയുമായിരുന്നു. കുട്ടികളെ ഉടന്‍ തന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.