AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Venjaramoodu Mass Murder Case: ജീവനൊടുക്കാൻ ശ്രമിച്ച് അഫാൻ; ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് റിപ്പോർട്ട്

Venjaramoodu Mass Murder Case: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് അഫാൻ. 24 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോയെന്ന് പറയാൻ കഴിയൂവെന്ന് ഡോക്ടർമാർ അറിയിച്ചു.

Venjaramoodu Mass Murder Case: ജീവനൊടുക്കാൻ ശ്രമിച്ച് അഫാൻ; ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന്  റിപ്പോർട്ട്
Nithya Vinu
Nithya Vinu | Updated On: 26 May 2025 | 07:31 AM

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പൂജപ്പുര ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്ന് ജയിൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്. ശുചിമുറിയിൽ ആത്മഹത്യ ശ്രമം നടത്തിയപ്പോൾ തന്നെ അസി. പ്രിസൺ ഓഫീസർ ശ്രദ്ധിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സുരക്ഷ ബ്ലോക്കിൽ ഇതേ സമയം മറ്റ് തടവുകാരുടെ മേൽനോട്ടവും അസി. പ്രിസൺ ഓഫീസർക്കുണ്ടായിരുന്നുവെന്നും ജയിൽ മേധാവിക്ക് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി.

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് അഫാൻ. വെന്‍റിലേറ്റര്‍ സഹായത്തിലാണ്. 24 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോയെന്ന് പറയാൻ കഴിയൂവെന്ന് ഡോക്ടർമാർ അറിയിച്ചു. മൊഴി രേഖപ്പെടുത്തണമെന്ന് പൊലീസിന്റെ ആവശ്യവും അനുവദിച്ചില്ല.

ALSO READ: അഫാന്‍റെ ആരോഗ്യനില ഗുരുതരം; ജീവനൊടുക്കാന്‍ ശ്രമിച്ചത് സഹതടവുകാരന്‍ പുറത്തുപോയതിന് പിന്നാലെ

രണ്ടാം വട്ടമാണ് അഫാൻ ജീവനൊടുക്കാൻ ശ്രമിക്കുന്നത്. ജയിലിലെ സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലിലായിരുന്നു അഫാനെ പാർപ്പിച്ചിരുന്നത്. മുമ്പും ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിൽ മറ്റൊരു തടവുകാരനൊപ്പമാണ് പാർപ്പിച്ചിരുന്നത്. രാവിലെ 11.30 യോടെ ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോണ്‍ വിളിക്കാനായി പോയി. മറ്റ് തടവുകാര്‍ വരാന്തയിൽ ടിവി കാണാൻ ഇറങ്ങി. ഈ സമയത്താണ് അഫാൻ ശുചിമുറിയിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

ഉണക്കാൻ ഇട്ടിരുന്ന മുണ്ടുപയോഗിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഞെരക്കം കേട്ട് ജയിൽ ഉദ്യോഗസ്ഥൻ ശുചിമുറിയിലേക്ക് പോയി നോക്കിയപ്പോഴാണ് അഫാൻ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ തടവുകാരും ജയിൽ ഉദ്യോഗസ്ഥനും ചേര്‍ന്ന് കഴുത്തിലെ കെട്ടഴിച്ച് നിലത്ത് കിടത്തി പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രണ്ട് ദിവസം മുമ്പാണ് കേസില്‍ പാങ്ങോട് പൊലിസ് കുറ്റപത്രം നൽകിയത്.