AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala MVD: മറക്കരുത്… വിദ്യാർഥികളുമായി വിനോദയാത്ര പോകുമ്പോൾ ആർടിഒയെ അറിയിക്കണം; എംവിഡി

Kerala MVD About Students Excursions: മുൻവർഷങ്ങളിൽ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ പല ബസുകളിലും എമർജൻസി എക്‌സിറ്റോ അഗ്‌നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന്‌ കണ്ടെത്തിയതിന് പിന്നാലെയാണ് എംവിഡി ശക്തമായ നടപടികൾ ആരംഭിച്ചത്. ഇത്തരം ബസുകളിൽ അനധികൃതമായി സ്‌പീക്കറുകളും ലൈറ്റുകളും സ്ഥാപിച്ചിരുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Kerala MVD: മറക്കരുത്… വിദ്യാർഥികളുമായി വിനോദയാത്ര പോകുമ്പോൾ ആർടിഒയെ അറിയിക്കണം; എംവിഡി
പ്രതീകാത്മക ചിത്രംImage Credit source: Getty Images/ Social Media
neethu-vijayan
Neethu Vijayan | Published: 15 Nov 2025 14:13 PM

തിരുവനന്തപുരം: സ്കൂൾ കോളേജ് അധികൃതർക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്‌ (എംവിഡി). സ്‌ക‍ൂളിൽ നിന്നോ കോളേജിൽ നിന്നോ വിനോദയാത്ര പോകുന്നതിന്‌ മുമ്പ് അക്കാര്യം ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണമെന്ന്‌ ഓർമിപ്പിച്ചാണ് മോട്ടോർ വാഹന വകുപ്പ്‌ രം​ഗത്തെത്തിയിരിക്കുന്നത്. വിനോദയാത്ര പോകുന്നതിന്‌ ഒരാഴ്‌ച മുമ്പെങ്കിലും വിവരം നൽകണമെന്നാണ് നിർദ്ദേശം.

വിനോദയാത്ര പോകുന്ന ബസ്‌ മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ പരിശോധിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാർഥികൾക്കും ഡ്രൈവർക്കും കാര്യങ്ങളെക്കുറിച്ച്‌ വിവരിച്ച്‌ നൽകുന്നതിനുമാണ് നേരത്തെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ പല ബസുകളിലും എമർജൻസി എക്‌സിറ്റോ അഗ്‌നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന്‌ കണ്ടെത്തിയതിന് പിന്നാലെയാണ് എംവിഡി ശക്തമായ നടപടികൾ ആരംഭിച്ചത്.

Also Read: കേരളത്തില്‍ ആവശ്യത്തിലധികം തീവണ്ടികളുണ്ട്, ഇനി വേണ്ട; ട്രെയിനുകള്‍ തരില്ലെന്ന് റെയില്‍വേ

അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന്‌ ഡ്രൈവർമാർക്കോ വിദ്യാർഥികൾക്കോ അറിവില്ലാത്തത് പല അപകടങ്ങളും വിളിച്ചുവരുത്തുന്നതായും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കൂടാതെ ഇത്തരം ബസുകളിൽ അനധികൃതമായി സ്‌പീക്കറുകളും ലൈറ്റുകളും സ്ഥാപിച്ചിരുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഉപകരണങ്ങൾ തീപിടിത്തത്തിനും മറ്റുവാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതിനും കാരണമാകാറുണ്ട്. നിയമം ലംഘിച്ച് ഇങ്ങനെ അപകടമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം അതാത്‌ വിദ്യാഭ്യാസ സ്ഥാപനത്തിനും കോളേജിനുമായിരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ്‌ മുന്നറിയിപ്പ് നൽകി.