AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Train Service: കേരളത്തില്‍ ആവശ്യത്തിലധികം തീവണ്ടികളുണ്ട്, ഇനി വേണ്ട; ട്രെയിനുകള്‍ തരില്ലെന്ന് റെയില്‍വേ

South Railway Kerala Train Service Announcement: നിലവില്‍ കേരളത്തിലെ റെയില്‍വേ പാതകളുടെ ഉപയോഗം 120 ശതമാനത്തോളമാണ്. അതിനാല്‍ തന്നെ അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ സമയം ലഭിക്കുന്നില്ലെന്നും റെയില്‍വേ പറയുന്നു.

Kerala Train Service: കേരളത്തില്‍ ആവശ്യത്തിലധികം തീവണ്ടികളുണ്ട്, ഇനി വേണ്ട; ട്രെയിനുകള്‍ തരില്ലെന്ന് റെയില്‍വേ
ട്രെയിന്‍ Image Credit source: PTI
shiji-mk
Shiji M K | Published: 15 Nov 2025 07:48 AM

കോഴിക്കോട്: കേരളത്തിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ഇല്ലെന്ന് വ്യക്തമാക്കി ദക്ഷിണ റെയില്‍വേ. കേരളത്തിലെ രണ്ട് റെയില്‍ പാതകളിലൂടെ ഓടിക്കാവുന്നതില്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് റെയില്‍വേ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകള്‍ കേരളത്തിലെ രണ്ടുപാതകളിലൂടെ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണെന്നും ദക്ഷിണ റെയില്‍വേ വ്യക്തമാക്കുന്നു.

കേരളത്തില്‍ മൂന്നാം റെയില്‍പ്പാതയോ കണ്ണൂരോ കാസര്‍കോട്ടോ റെയില്‍വേ യാര്‍ഡോ ഉണ്ടെങ്കില്‍ ഒരു ട്രെയിന്‍ കൂടി അനുവദിക്കാമെന്ന് റെയില്‍വേ അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ കേരളത്തിലെ റെയില്‍വേ പാതകളുടെ ഉപയോഗം 120 ശതമാനത്തോളമാണ്. അതിനാല്‍ തന്നെ അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ സമയം ലഭിക്കുന്നില്ലെന്നും റെയില്‍വേ പറയുന്നു.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തില്‍ പുതിയ പാത നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കുമോ എന്ന കാര്യം ഉറപ്പാക്കാനാകില്ല. കേരളത്തില്‍ പ്രഖ്യാപിച്ച പല പദ്ധതികളും സ്ഥലമേറ്റെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണം വൈകുന്നു. കായംകുളത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആലപ്പുഴയില്‍ നിന്ന് അമ്പലപ്പുഴയിലേക്കും, അവിടെ നിന്നും എറണാകുളത്തേക്കുമുള്ള പാത ഇരട്ടിപ്പിക്കാനും സാധിച്ചിട്ടില്ലെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read: Train Control: യാത്രക്കാരെ നിങ്ങളറിഞ്ഞോ! വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഈ റൂട്ടിൽ ട്രെയിനുകൾക്ക് റദ്ദാക്കും; വഴി തിരിച്ചുവിടും

അതേസമയം, യാത്രക്കാരുടെ എണ്ണത്തിന് അനുസൃതമായ ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തില്‍ ഇല്ലെന്നത് യാത്രക്കാരുടെ ഏറെനാളായുള്ള ആശങ്കയാണ്. കഴിഞ്ഞ 20 വര്‍ഷമായി ചെന്നൈയില്‍ നിന്ന് മലബാറിലേക്ക് പുതിയ തീവണ്ടികളൊന്നും തന്നെ അനുവദിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്രതിദിനമുള്ള മൂന്ന് വണ്ടികളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷങ്ങള്‍ക്കായെങ്കിലും റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.