Kerala MVD: സീബ്ര ലൈൻ കടക്കുമ്പോൾ ഇടിച്ചാൽ 2000 രൂപ പിഴ, ലൈസൻസും റദ്ദാക്കും; എംവിഡി

Kerala MVD On Pedestrian Safety: ഏതെങ്കിലും വാഹനം സീബ്ര ലൈനിൽ പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതാണ്. ഈ വർഷം 800ലധികം കാൽനടയാത്രക്കാരാണ് വിവിധയിടങ്ങളിലായി നടന്ന റോഡപകടത്തിൽ മരിച്ചതെന്നാണ് ​ഗതാ​ഗത കമ്മീഷണർ വ്യക്തമാക്കുന്നത്.

Kerala MVD: സീബ്ര ലൈൻ കടക്കുമ്പോൾ ഇടിച്ചാൽ 2000 രൂപ പിഴ, ലൈസൻസും റദ്ദാക്കും; എംവിഡി

Kerala MVD

Published: 

27 Nov 2025 18:31 PM

തിരുവനന്തപുരം: കാൽനടയാത്രക്കാരുടെ സുരക്ഷയെ മാനിച്ച് നിയമം കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇതിൻ്റെ ഭാ​ഗമായി ചില നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് എംവിഡിയുടെ തീരുമാനം.

ഏതെങ്കിലും വാഹനം സീബ്ര ലൈനിൽ പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതാണ്. ഈ വർഷം 800ലധികം കാൽനടയാത്രക്കാരാണ് വിവിധയിടങ്ങളിലായി നടന്ന റോഡപകടത്തിൽ മരിച്ചതെന്നാണ് ​ഗതാ​ഗത കമ്മീഷണർ വ്യക്തമാക്കുന്നത്. ഇതിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കർശനമാക്കാൻ ഒരുങ്ങുന്നത്.

Also Read: യുവതിയെ പീഡിപ്പിച്ചു, പീഡനത്തിന് തന്നെയും നിർബന്ധിച്ചു; ജീവനൊടുക്കിയ പോലീസ് ഉദ്യോഗസ്ഥന്റെ 34 പേജുള്ള കുറിപ്പ്

പൊതുജനങ്ങളുടെ സുരക്ഷിതത്വം സർക്കാരിൻ്റെ ഉത്തരവാദിത്തമായതിനാൽ പ്രൈവറ്റ് ബസിലെ ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാക്കി കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉത്തരവിറക്കിയിരുന്നു. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ തുടങ്ങിയവർക്കാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടത്.

വർഷത്തിലൊരിക്കൽ ഇത് വാങ്ങിയിരിക്കുകയും വേണം. ​ഗതാ​ഗതവകുപ്പിൻ്റെ ഇത്തരം ഉത്തരവുകൾ പാലിക്കാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കാനാണ് നിർദ്ദേശം. വേ​ഗതയുടെ കാര്യത്തിലും നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും