Kerala Nurse Duty Time : കേരളത്തിലെ നേഴ്സുമാർക്ക് ആശ്വാസിക്കാം, ഷിഫ്റ്റു മാറും ഓവർ ടൈം അലവൻസും കിട്ടും
Kerala Nurses' new benefits details: പകൽ സമയത്തെ രണ്ട് ഷിഫ്റ്റുകൾ ആറു മണിക്കൂർ വീതമായിരിക്കും (6+6). കൂടാതെ രാത്രി ഷിഫ്റ്റ് 12 മണിക്കൂറായിരിക്കും.

nurses duty time kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും ആശ്വാസം നൽകിക്കൊണ്ട് തൊഴിൽ വകുപ്പിൻ്റെ നിർണായക ഉത്തരവ്. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം പരിഗണിക്കാതെ ഇനി മുതൽ 6- 6-12 ഷിഫ്റ്റ് സമ്പ്രദായം എല്ലാ സ്വകാര്യ ആശുപത്രികളിലും നിർബന്ധമാക്കും. ഇത് എത്രയും പെട്ടെന്ന് നടപ്പിലാക്കാനാണ് തൊഴിൽ വകുപ്പ് കർശന നിർദേശം നൽകിയിരിക്കുന്നത്.
Also read – കനത്ത മഴ; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതിയ ഷിഫ്റ്റ് രീതി അനുസരിച്ച്
പകൽ സമയത്തെ രണ്ട് ഷിഫ്റ്റുകൾ ആറു മണിക്കൂർ വീതമായിരിക്കും (6+6). കൂടാതെ രാത്രി ഷിഫ്റ്റ് 12 മണിക്കൂറായിരിക്കും. നേരത്തെ നൂറ് കിടക്കകളുള്ള ആശുപത്രികളിൽ മാത്രം നടപ്പാക്കാനിരുന്ന ഈ പരിഷ്കാരം, പുതിയ ഉത്തരവോടെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ബാധകമാകും.
ഓവർടൈം അലവൻസും ഉറപ്പാക്കി
ഷിഫ്റ്റ് സമയത്തിന് പുറമെ ജീവനക്കാർ അധിക സമയം (ഓവർടൈം) ജോലി ചെയ്യുന്നുണ്ടെങ്കിൽ, അതിനുള്ള അലവൻസ് കൃത്യമായി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പുതിയ ഉത്തരവ് വരുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ തൊഴിൽ സമയം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കും പരാതികൾക്കും വിരാമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.