AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvonam bumper: ഇന്നേക്ക് പത്താം നാൾ അറിയാം തിരുവോണം ബംപർ ഫലം, 50 ദിവസം കൊണ്ട് നടന്നത് റെക്കോഡ് വിൽപന

Kerala Onam Bumper Lottery : ടിക്കറ്റ് വില 500 രൂപയാണ്. ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കും.

Thiruvonam bumper: ഇന്നേക്ക് പത്താം നാൾ അറിയാം തിരുവോണം ബംപർ ഫലം, 50 ദിവസം കൊണ്ട് നടന്നത് റെക്കോഡ് വിൽപന
തിരുവോണം ബമ്പർImage Credit source: Social Media
aswathy-balachandran
Aswathy Balachandran | Updated On: 18 Sep 2025 10:06 AM

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന 56 ലക്ഷം കടന്നു. പ്രകാശനം കഴിഞ്ഞ് 50 ദിവസത്തിനുള്ളിൽ 56,67,570 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. നറുക്കെടുപ്പിന് ഇനി പത്ത് ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുള്ളത്. അവിടെ 10,66,720 ടിക്കറ്റുകൾ വിറ്റതായി കണക്കുകൾ പറയുന്നു.

ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ജൂലൈ 28-നാണ് നിർവഹിച്ചത്. ടിക്കറ്റ് വില 500 രൂപയാണ്. ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കും.

 

വിവിധ സമ്മാനങ്ങൾ

 

  • ഒന്നാം സമ്മാനം: 25 കോടി രൂപ
  • രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്
  • മൂന്നാം സമ്മാനം: 50 ലക്ഷം രൂപ വീതം 20 പേർക്ക്
  • നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക്
  • അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക്

കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഓണം ബമ്പറിനോട് വലിയ താൽപര്യമുണ്ട്. രണ്ട് തവണയാണ് കേരളത്തിന് പുറത്തുള്ളവർക്ക് ഓണം ബമ്പർ സമ്മാനം ലഭിച്ചിട്ടുള്ളത്.