AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Piravi 2025: കേരം തിങ്ങും കേരള മണ്ണിന് ഇന്ന് 69ാം ജന്മദിനം; അറിയാം ചരിത്രവും പ്രധാന്യവും

Kerala Piravi November 1st 2025: കേരളത്തിൽ പിറന്നുവീണ ഓരോ മലയാളികൾക്കും അഭിമാനത്തിൻ്റെ ദിവസം കൂടിയാണ് ഇന്ന്. മലബാർ, കൊച്ചി, തിരുവതാംകൂർ എന്നിങ്ങനെ മൂന്ന് നാട്ട് രാജ്യങ്ങളായാണ് കേരളം പണ്ട് കിടന്നിരുന്നത്. 1956 നവംബർ ഒന്നിന് ഈ നാട്ടുരാജ്യങ്ങൾ ഒരുമിച്ച് കേരളം എന്ന സംസ്ഥാനം രൂപംകൊണ്ടത്.

Kerala Piravi 2025: കേരം തിങ്ങും കേരള മണ്ണിന് ഇന്ന് 69ാം ജന്മദിനം; അറിയാം ചരിത്രവും പ്രധാന്യവും
Kerala Piravi Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 01 Nov 2025 06:13 AM

ഇന്ന് നവംബർ ഒന്ന് ശനിയാഴ്ച്ച. കേരം തിങ്ങും കേരളനാടിന് ഇത് വെറുമൊരു ദിവസമല്ല, മറിച്ച് 69ാം ജന്മദിനമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന ഈ കൊച്ചു കേരളം പിറന്നിട്ട് ഇന്നേക്ക് 69 വർഷം പിന്നിട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കേരളപ്പിറവി ദിവസം വിപുലമായാണ് ആഘോഷിക്കുന്നത്. കേരളത്തനിമയിൽ പരമ്പരാ​ഗത വസ്ത്രമണിഞ്ഞ്, ആഘോഷങ്ങളും നാടൻ കലാപരിപാടികളും എന്നിങ്ങനെ വിവിധ രീതിയിലാണ് ഇന്നേ ദിവസം കൊണ്ടാടുന്നത്.

കേരളത്തിൽ പിറന്നുവീണ ഓരോ മലയാളികൾക്കും അഭിമാനത്തിൻ്റെ ദിവസം കൂടിയാണ് ഇന്ന്. കേരളത്തിന്റെ സംസ്കാരവും പൈതൃകവും മറ്റുള്ള രാജ്യങ്ങളെ ആകർഷിക്കുമ്പോൾ ആ മണ്ണിൽ ജനിച്ച് വീഴാൻ കഴിഞ്ഞത് നമ്മൾ ഓരോ മലയാളികളുടെയും ഭാ​ഗ്യമായി തന്നെ കാണണം. എന്നാൽ പലർക്കും ഈ ദിവസത്തിൻ്റെ ചരിത്രമോ പ്രാധാന്യമോ ഇന്നറിയില്ല. കേരളം എന്ന സംസ്ഥാനത്തിൻ്റെ പിറവി രൂപകൊണ്ട ആ ദിവസത്തിൻ്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടമാകാം.

Also Read: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം; വെർച്യുൽ ക്യൂ ബുക്കിംഗ് ശനിയാഴ്ച്ച മുതൽ ആരംഭിക്കും

കേരളപ്പിറവിയുടെ ചരിത്രം

മലബാർ, കൊച്ചി, തിരുവതാംകൂർ എന്നിങ്ങനെ മൂന്ന് നാട്ട് രാജ്യങ്ങളായാണ് കേരളം പണ്ട് കിടന്നിരുന്നത്. 1956 നവംബർ ഒന്നിന് ഈ നാട്ടുരാജ്യങ്ങൾ ഒരുമിച്ച് കേരളം എന്ന സംസ്ഥാനം രൂപംകൊണ്ടത്. അങ്ങനെ രൂപംകൊണ്ട കൊച്ച് കേരളത്തിൽ ഇന്ന് 14 ജില്ലകൾ, 20 ലോകസഭാ മണ്ഡലങ്ങൾ 140 നിയമസഭാ മണ്ഡലങ്ങൾ എന്നിങ്ങനെ മാറിയിരിക്കുന്നു.

1956 നു മുമ്പ് തന്നെ, മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി താരം തിരിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. തെക്ക്, മധ്യ പ്രദേശങ്ങളിൽ തിരുവിതാംകൂർ, കൊച്ചി എന്നും വടക്കുള്ള മദ്രാസ് പ്രസിഡൻസിയുടെ ഭാഗത്തിനെ മലബാർ എന്നുമാണ് അന്ന് അറിയപ്പെട്ടിരുന്നത്.

1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, ഭാഷയുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങൾ രൂപീകരിക്കണം എന്ന ആവശ്യം ഉയർന്നു. അങ്ങനെ 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ഒന്നിച്ച് തിരുവിതാംകൂർ കൊച്ചി രൂപംകൊണ്ടു. പിന്നീട് 1956 നവംബർ ഒന്നിന് സംസ്ഥാന പുനഃസംഘടന നിയമ പ്രകാരം, മലബാറും ദക്ഷിണ കാനറയിലെ കാസർകോഡ് തിരുവിതാംകൂർ കൊച്ചിയുമായി സംയോജിപ്പിച്ച് കേരളം എന്ന സംസ്ഥാനം രൂപികരിക്കുകയായിരുന്നു.

ഒരു സംസ്ഥാനത്തിന്റെ പിറവി എന്നതിൽ അപ്പുറം, നവംബർ ഒന്ന് എന്ന ദിവസം കേരളത്തിന്റെ സംസ്കാരം, ഭാഷ , മൂല്യങ്ങൾ, പൈതൃകം എന്നിവ ഊട്ടിയുറപ്പിക്കുന്നത് കൂടിയാണ്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യ മേഖല, സാമൂഹിക ക്ഷേമം എന്നിവയിൽ കേരളം എന്നും മുന്നിലാണെന്നതും ഓർക്കേണ്ടതാണ്.