AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Paperless Police Charge Sheet: ഇനി ഫയൽ കെട്ടുകളില്ല!; കുറ്റപത്രങ്ങളും അന്തിമ റിപ്പോർട്ടുകളും ഡിജിറ്റലാക്കാൻ പോലീസ്

Kerala Police Paperless Charge Sheet: കേസ് അന്വേഷണത്തിലെ അന്തിമ റിപ്പോർട്ടുകളും കുറ്റപത്രങ്ങളും ഇനി മുതൽ ഡിജിറ്റലായി സമർപ്പിക്കാനാണ് പോലീസ് ആസ്ഥാനത്ത് ചേർന്ന എഡിജിപിമാരുടെ ഉന്നതതല യോഗം തീരുമാനിച്ചിരിക്കുന്നത്. കേസുകളിലെ ആയിരക്കണക്കിന് പേജുകൾ വരുന്ന കുറ്റപത്രങ്ങളുടെ ഹാർഡ് കോപ്പികൾ പ്രിന്റ് എടുത്ത് നൽകുന്നതാണ് പണ്ടുമുതലുള്ള രീതി.

Paperless Police Charge Sheet: ഇനി ഫയൽ കെട്ടുകളില്ല!; കുറ്റപത്രങ്ങളും അന്തിമ റിപ്പോർട്ടുകളും ഡിജിറ്റലാക്കാൻ പോലീസ്
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 28 Sep 2026 | 01:17 PM

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് പോലീസ് സേനയെ പൂർണ്ണമായും പേപ്പർലെസ് ആക്കാൻ നിർണ്ണായക നീക്കവുമായി കേരള പോലീസ്. കേസ് അന്വേഷണത്തിലെ അന്തിമ റിപ്പോർട്ടുകളും കുറ്റപത്രങ്ങളും ഇനി മുതൽ ഡിജിറ്റലായി സമർപ്പിക്കാനാണ് പോലീസ് ആസ്ഥാനത്ത് ചേർന്ന എഡിജിപിമാരുടെ ഉന്നതതല യോഗം തീരുമാനിച്ചിരിക്കുന്നത്. കേസുകളിലെ ആയിരക്കണക്കിന് പേജുകൾ വരുന്ന കുറ്റപത്രങ്ങളുടെ ഹാർഡ് കോപ്പികൾ പ്രിന്റ് എടുത്ത് നൽകുന്നതാണ് പണ്ടുമുതലുള്ള രീതി.

ഈ രീതിക്ക് പകരം ഡിജിറ്റൽ പകർപ്പുകൾ പ്രതികൾക്കും അവരുടെ അഭിഭാഷകർക്കും നൽകുന്നതിന്റെ സാധ്യതകളാണ് പോലീസ് ആരായുന്നത്. ഇത് സംബന്ധിച്ച പ്രായോഗിക വശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി പോലീസ് ഉന്നത ഉദ്യോഗസ്ഥർ ഉടൻ കൂടിക്കാഴ്ച നടത്തും. ഈ വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനായി എഡിജിപി ഹെഡ്ക്വാട്ടേഴ്സിനെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ഒക്ടോബര്‍ മാസത്തെ ബെവ്‌കോ അവധികള്‍; മദ്യപാനികള്‍ ശ്രദ്ധിക്കൂ

ഈ രീതി ഫലത്തിൽ വന്നാൽ ഇനി മുതൽ കെട്ടുകണക്കിന് പേജുകൾ പ്രിൻ്റെടുത്ത് പ്രതികൾക്ക് കൊടുക്കുന്നതിന് പകരം ഒറ്റക്ലിക്കിൽ റിപ്പോ‍ർട്ട് പ്രതികൾക്കും അഭിഭാഷകർക്കും നൽകാമെന്നാണ് നിർദ്ദേശം. നൂറുകണക്കിന് പേജുകളുള്ള കുറ്റപത്രങ്ങൾ പ്രിന്റ് എടുക്കുന്നതിന് പോലീസിനും കോടതികൾക്കും ഉണ്ടാകുന്ന ഭാരിച്ച ചെലവും കടലാസ് ഉപയോഗവും ഒഴിവാക്കുക എന്നതാണ് ഈ നീക്കത്തിൻ്റെ പിന്നിലെ ലക്ഷ്യം.

ക്ഷണകത്തുകളും ഡിജിറ്റലാക്കാൻ തീരുമാനം

കേരള പോലീസ് സേനയിലെ പേപ്പർലെസ് തീരുമാനത്തിൻ്റെ തുടർച്ചയായി, ഔദ്യോഗിക ചടങ്ങുകളുടെ ക്ഷണക്കത്തുകളും യോഗങ്ങളും ഡിജിറ്റലാക്കാനാണ് നീക്കം. കേസ് ഫയലുകളും കുറ്റപത്രങ്ങളും ഡിജിറ്റലാക്കുന്നതിനൊപ്പം, ഔദ്യോഗിക ചടങ്ങുകളുടെയും യോഗങ്ങളുടെയും നടത്തിപ്പിലും വിപ്ലവാത്മക മാറ്റമാണ് ഇനി വരാൻ പോകുന്നത്. പാസിംഗ് ഔട്ട് പരേഡുകൾ, പുതിയ പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനങ്ങൾ തുടങ്ങിയ ചടങ്ങുകൾക്ക് പേപ്പർ ക്ഷണക്കത്തുകൾ പൂർണ്ണമായും ഒഴിവാക്കി ഡിജിറ്റൽ ക്ഷണക്കത്തുകൾ മാത്രം അയക്കാൻ പോലീസ് തലപ്പത്ത് ധാരണയായി.

വാട്സാപ്പിലൂടെയും ഇ-മെയിലിലൂടെയും നിമിഷനേരം കൊണ്ട് വിവരങ്ങൾ കൈമാറാൻ കഴിയുന്ന ആധുനിക കാലത്ത്, പേപ്പർ കാർഡുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നത് അമിത സാമ്പത്തിക ബാധ്യതയ്ക്കും സമയനഷ്ടത്തിനും കാരണമാകുന്നു എന്ന വിലയിരുത്തലിലാണ് ഈ പുതിയ തീരുമാനം. ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മറ്റ് മന്ത്രിമാർ തുടങ്ങിയ വിശിഷ്ട വ്യക്തികളായ മുഖ്യാതിഥികൾക്ക് സമർപ്പിക്കാൻ വേണ്ടി മാത്രമായിരിക്കും ഇനി മുതൽ പ്രിന്റ് ചെയ്ത ക്ഷണക്കത്തുകൾ തയ്യാറാക്കുക.

മറ്റ് അതിഥികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർക്കെല്ലാം വാട്സാപ്പ്, ഇ-മെയിൽ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴിയായിരിക്കും ക്ഷണക്കത്തുകൾ അയക്കുക. എല്ലാ യൂണിറ്റ് മേധാവികളും ഓഫീസുകളും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പേപ്പർലെസ് യോഗങ്ങൾ നടത്തണമെന്നാണ് തീരുമാനം.

English Summary:

Kerala Police is set to digitize charge sheets, final reports, and official event invitations. Digital copies will be provided to accused and lawyers in a single click.

Follow Us