Operation Sindoor: ഓപ്പറേഷന്‍ സിന്ദൂര്‍; വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്

Kerala Police to Take Strict Action on Fake News: പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വ്യാജവാർത്തകൾ പൊളിച്ചുകൊണ്ടിരിക്കുകയാണ്.

Operation Sindoor: ഓപ്പറേഷന്‍ സിന്ദൂര്‍; വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്

കേരള പോലീസിന്റെ പോസ്റ്റ്

Updated On: 

10 May 2025 | 09:51 PM

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. അതിൽ ഇന്ത്യക്കെതിരായ വാർത്തകളും ഉൾപ്പെടുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വ്യാജവാർത്തകൾ പൊളിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരം വ്യാജ വാർത്തകൾക്കെതിരെ കേരള പോലീസും കർശന നടപടിക്കൊരുങ്ങുകയാണ്.

സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവർക്കും അവ പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരളം പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കേരള പോലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:

ALSO READ: വിമാനയാത്ര പഴയതുപോലെയല്ല; സംഘര്‍ഷ പശ്ചാത്തലത്തില്‍ വന്‍ മാറ്റം; സിയാലിന്റെ മുന്നറിയിപ്പ്‌

അതേസമയം, നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്) കഴിഞ്ഞ ദിവസം യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. നിലവിലെ സാഹചര്യം മൂലം, സുരക്ഷാ പരിശോധനകൾക്ക് പതിവിലും കൂടുതൽ സമയമെടുത്തേക്കാമെന്നാണ് സിയാലിന്റെ മുന്നറിയിപ്പ്.

ആഭ്യന്തര വിമാന സർവീസുകൾക്ക് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കുറഞ്ഞത് അഞ്ച് മണിക്കൂർ മുമ്പും യാത്രക്കാർ വിമാനത്താവളത്തില്‍ എത്തണമെന്ന് സിയാൽ അറിയിച്ചു. യാത്ര കൂടുതൽ സുഗമമാക്കുന്നതിനും അവസാന നിമിഷത്തെ അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് പുതിയ നിർദേശം. ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ അടച്ചിട്ടെങ്കിലും കൊച്ചി വിമാനത്താവളത്തില്‍ നിലവില്‍ നിയന്ത്രണങ്ങളില്ല. രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ ഉള്ള 32 വിമാനത്താവളങ്ങളാണ് മെയ് 15 വരെ അടച്ചിട്ടത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്