Kerala Power Cut Alert: ഇന്നും രക്ഷയില്ല! രാത്രിയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

KSEB Likely to Impose Power Restrictions Tonight: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചെങ്കിലും ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ തോതിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന അവസ്ഥയും നിലനിൽക്കുന്നതിനാൽ ഇന്ന് വൈകിട്ട് 6.15 നും രാത്രി 12.35 നും ഇടയിൽ കേരളത്തിൽ ഉടനീളം വൈദ്യുത നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബി അധികൃതർ അറിയിച്ചു

Kerala Power Cut Alert: ഇന്നും രക്ഷയില്ല! രാത്രിയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പ്രതീകാത്മക ചിത്രം

Updated On: 

23 Sep 2026 | 07:44 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചെങ്കിലും ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ തോതിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന അവസ്ഥയും നിലനിൽക്കുന്നതിനാൽ ഇന്ന് വൈകിട്ട് 6.15 നും രാത്രി 12.35 നും ഇടയിൽ കേരളത്തിൽ ഉടനീളം വൈദ്യുത നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. രണ്ടുദിവസമായി മഴ ഉണ്ടായി എങ്കിലും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. മഴ പെയ്തങ്കിലും അന്തരീക്ഷതാപനിലയിൽ കാര്യമായ കുറവ് വന്നിട്ടില്ല.

ഇന്ന് ഏകദേശം 600 മുതൽ 800 വരെ മെഗാ വൈദ്യുതിയുടെ ലഭ്യത കുറവാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ദീർഘകാല കരാർ വഴി ലഭ്യമാകേണ്ട 150 മെഗാ വാട്ട് വൈദ്യുതിയും മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് രീതി പ്രകാരം ലഭ്യമായിരുന്ന 200 മെഗാ വാട്ട് വൈദ്യുതിയും ഇന്ന് ലഭ്യമാകില്ല. അതേസമയം ഇന്ന് 100 – 200 മെഗാ വാട്ട് വൈദ്യുതി അവർ എക്സ്ചേഞ്ച് വഴി അധികമായി ലഭിക്കും.

Also Read: അതി തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും, ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നലെ സംസ്ഥാനത്ത് ആകെ 93. 37 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായി വന്നത്. ഇതിൽ കേരളത്തിൽനിന്ന് ഉല്പാദിപ്പിക്കാൻ കഴിഞ്ഞത് 22.23 ദശ ലക്ഷം യൂണിറ്റ് മാത്രമാണ്. ബാക്കി 71.14 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്നലത്തെ ഉയർന്ന ആവശ്യകത 5078 മെഗാ വാട്ട് വൈദ്യുതിയായിരുന്നു. അതേസമയം കെഎസ്ഇബിയുടെ കീഴിൽ വരുന്ന ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു തന്നെ തുടരുകയാണ്. നിലവിൽ 61.44 ശതമാനം ജലമാണ് കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ ബാക്കിയുള്ളത്. കഴിഞ്ഞവർഷം ഇതേ സമയം അത് 77. 04 ശതമാനമായിരുന്നു.

English Summary

Despite rainfall in various districts of the state, there is a possibility of partial power restrictions today. KSEB officials have announced that power curbs are likely across Kerala between 6:15 PM and 12:35 AM due to the inability to procure sufficient electricity through the power exchange and a prevailing drop in grid frequency.

Loading...
Unable to load recommendations.
Follow Us
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
7500mAh ബാറ്ററിയും നാല് 50MP ക്യാമറകളും ഉണ്ട്!
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി