Kerala Rain Alert: അലര്‍ട്ടുകളില്ലെങ്കിലും മഴ തുടര്‍ന്നേക്കും; കാരണം ഇതാണ്‌

Kerala Rain Warning 29-09-20925: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരാനാണ് സാധ്യത. അറബ്ബിക്കടലിലും, ബംഗാള്‍ ഉള്‍ക്കടലിലും ഓരോ ന്യൂനമര്‍ദ്ദങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ രണ്ട് ന്യൂനമര്‍ദ്ദവും കേരളത്തില്‍ പൊതുവെ നേരിട്ട് സ്വാധീനം കുറവായിരിക്കും

Kerala Rain Alert: അലര്‍ട്ടുകളില്ലെങ്കിലും മഴ തുടര്‍ന്നേക്കും; കാരണം ഇതാണ്‌

പ്രതീകാത്മക ചിത്രം

Updated On: 

29 Sep 2025 16:22 PM

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒക്ടോബര്‍ മൂന്ന് വരെയുള്ള മഴ മുന്നറിയിപ്പുകളാണ് നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒക്ടോബര്‍ മൂന്ന് വരെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. ശക്തമായ പേമാരിക്ക് ഒരു ജില്ലയിലും സാധ്യതയില്ലെങ്കിലും, നേരിയതോ, ഇടത്തരമോ ആയ മഴ പ്രതീക്ഷിക്കാം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും തടസമില്ല. എന്നാല്‍ കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു.

ശക്തമായ കാറ്റിനും, പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചത്. ഇന്ന് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ തെക്കു പടിഞ്ഞാറന്‍, മധ്യ അറബിക്കടല്‍ പ്രദേശങ്ങളില്‍ 45-65 കി.മീ വേഗതയില്‍ ശക്തമായ കാറ്റും പ്രതീക്ഷിക്കാം.

മഴ മാറിയോ?

അലര്‍ട്ടുകളില്ലെങ്കിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരാനാണ് സാധ്യത. അറബ്ബിക്കടലിലും, ബംഗാള്‍ ഉള്‍ക്കടലിലും ഓരോ ന്യൂനമര്‍ദ്ദങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ രണ്ട് ന്യൂനമര്‍ദ്ദവും കേരളത്തില്‍ പൊതുവെ നേരിട്ട് സ്വാധീനം കുറവായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വടക്കന്‍ കേരളത്തില്‍ ചെറിയ രീതിയില്‍ മഴ ലഭിച്ചേക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊതുവെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും, നവരാത്രി കഴിയുന്നതോടെ കാലവര്‍ഷക്കാറ്റ് പൂര്‍ണമായും ദുര്‍ബലമായേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും